
തെലുങ്ക് സിനിമാലോകത്ത് ചുരുങ്ങിയ കാലംകൊണ്ട് തന്റേതായ ഇരിപ്പിടം നേടിയെടുത്ത നടനാണ് സായ് ധരം തേജ്. നടന്മാരായ ചിരഞ്ജീവിയുടേയും പവൻ കല്യാണിന്റേയും നാഗബാബുവിന്റേയും അനന്തരവൻ കൂടിയാണ് സായ് ധരം. വിരൂപാക്ഷ എന്ന ചിത്രം ഹിറ്റാവുകയും പുതിയ ചിത്രം റിലീസിനൊരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ അഭിനയത്തിൽ നിന്ന് ചെറിയൊരു ഇടവേളയെടുക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം.
തെലുങ്ക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സമുദ്രക്കനി സംവിധാനം ചെയ്യുന്ന 'ബ്രോ' ആണ് സായ് ധരത്തിന്റേതായി വരാനിരിക്കുന്ന ചിത്രം. ഈ മാസം 28-ന് ചിത്രം റിലീസ് ചെയ്തതിന് ശേഷം സിനിമയിൽ നിന്ന് ആറുമാസത്തെ ഇടവേളയെടുക്കുമെന്നാണ് സായ് തെലുങ്ക് മാധ്യമങ്ങളോട് പ്രതികരിച്ചത്. രണ്ടുവർഷം മുമ്പ് ഹൈദരാബാദിൽവച്ചുണ്ടായ ബൈക്കപകടത്തിൽ നടന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഏറെ നാളുകൾ കോമയിൽക്കഴിയേണ്ടിയും വന്നിരുന്നു. ഇതിന്റെ തുടർ ചികിത്സാർത്ഥമാണ് സായ് സിനിമയിൽ നിന്ന് ഇടവേളയെടുക്കുന്നത്.
““പ്രേക്ഷകരിൽ നിന്ന് ഒരു പരാതിയും ഉണ്ടാകരുത്. സിനിമകൾക്കുവേണ്ടി എന്റെ എല്ലാം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു ചെറിയ സർജറി ചെയ്യണം. പൂർവാധിക ശക്തിയോടെ ഞാൻ തിരിച്ചുവരും. പൂർണമായി സുഖം പ്രാപിക്കാൻ ഏകദേശം ആറുമാസം വേണ്ടിവരും.” സായ് ധരം തേജ മാധ്യമങ്ങളോട് പ്രതികരിച്ചു.
കാർത്തിക് വർമ ദണ്ഡു സംവിധാനം ചെയ്ത 'വിരൂപാക്ഷ'യാണ് സായ് ധരം തേജ് നായകനായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്. സംയുക്ത മേനോൻ നായികയായ ചിത്രം ആന്ധ്രയിലെ ഈ വർഷത്തെ ബ്ലോക്ക് ബസ്റ്റർ ഹിറ്റായിരുന്നു. സമുദ്രക്കനി തമിഴിലൊരുക്കിയ വിനോദയ സിത്തം എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കാണ് റിലീസിനൊരുങ്ങുന്ന 'ബ്രോ'. പവൻ കല്യാൺ ആണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിൽ. തെലുങ്കിലെ ഹിറ്റ്മേക്കർ ത്രിവിക്രം ആണ് ബ്രോയുടെ തിരക്കഥയും സംഭാഷണവും.
Content Highlights: actor sai dharam tej to take break from acting, bro movie
Published: 19 Jul 2023, 09:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented