കൊച്ചി: അഭ്യാസപ്രകടനവും വാഹനയോട്ട മത്സരവും നടത്താനുള്ള ഇടമല്ല റോഡുകളെന്ന് പുതുതലമുറയോട് നടൻ മമ്മൂട്ടി. റോഡിൽ അഭ്യാസപ്രകടനം നടത്തിയാൽ മറ്റുള്ളവർക്കും ഉപദ്രവമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ 'ജീവ സുയാത്ര മിഷൻ' സംസ്ഥാന തല ഉദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറാണ് മമ്മൂട്ടി.
'ബ്രാൻഡ് അംബാസിഡറായി എന്നെ തിരഞ്ഞെടുത്തു എന്ന് പറഞ്ഞപ്പോൾ ഞാൻ തന്നെ പേടിച്ചുപോയി. എന്റെ ഡ്രൈവിങ് അത്ര സൽപ്പേര് ഉള്ളതല്ല. ആവേശത്തോടെ വണ്ടിയോടിക്കുന്ന, സ്പീഡ് ഇഷ്ടമുള്ള ആളാണ്. സ്പീഡുണ്ടെങ്കിലും ജാഗ്രതയും ഏകാഗ്രതയും ശ്രദ്ധയുമുണ്ടാവണം. പവർ ഹോൾഡ് ചെയ്യുമ്പോൾ ഉത്തരവാദിത്തവുമുണ്ടെന്ന് വിചാരിച്ചാൽ വലിയ അപകടങ്ങളില്ലാതെ പോവാം. പക്ഷേ, അടുത്ത കാലത്തായി ഞാൻ വണ്ടി ഓടിക്കാറില്ല. കാരണം ഒരുപാട് വാഹനങ്ങളായി, തിരക്കുള്ള വീഥികളായി. റോഡ് എത്ര നന്നാക്കിയാലും വാഹനങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. അപകടങ്ങളും കൂടുന്നു', മമ്മൂട്ടി പറഞ്ഞു.
'മാനുഷികമായ തെറ്റിനെത്തുടർന്നാണ് 99% റോഡ് അപകടങ്ങളും ഉണ്ടാവുന്നത്. മെക്കാനിക്കൽ എറർ ഒരു ശതമാനമേയുള്ളൂ. നമ്മുടെ സുരക്ഷ മറ്റുള്ളവരുടെ കൈയിലാണെന്ന് കരുതി റോഡിലൂടെ നടക്കരുത്. പലരും വീട്ടിനകത്ത് നടക്കുന്നതുപോലെയാണ് റോഡിൽ നടക്കുന്നത്. ഫോൺ ഉപയോഗിച്ച് റോഡിലൂടെ നടക്കാത്ത ആരെയെങ്കിലും ഇപ്പോൾ കാണാനുണ്ടോ? വീട്ടിലിരുന്ന് വിളിക്കാൻ പറ്റാത്തതുകൊണ്ട് റോഡിലിറങ്ങി വിളിക്കുന്നതുപോലെയാണ് തോന്നുന്നത്. ഫോണിലാണ് ശ്രദ്ധ', അദ്ദേഹം ചൂണ്ടിക്കാട്ടി.
'കുട്ടികളോട് പറയാനുള്ളത്, മോട്ടർ സൈക്കിളും കാറുംകൊണ്ട് അഭ്യാസം നടത്താൻ അതിനായുള്ള സ്ഥലങ്ങളുണ്ട്. റേസ് ട്രാക്കുകളുണ്ട്, അവിടെപ്പോയാണ് റേസ് നടത്തേണ്ടത്. റോഡിലൂടെയല്ലല്ലോ ഓട്ടമത്സരം നടത്തുക. റോഡിൽ അഭ്യാസപ്രകടനം നടത്തിയാൽ നിങ്ങൾക്ക് മാത്രമല്ല, മറ്റുള്ളവർക്കും ഉപദ്രവമാവും. യാത്ര ചെയ്യാനുള്ളതാണ് റോഡ്, റേസിനുള്ളതല്ല', മമ്മൂട്ടി കൂട്ടിച്ചേർത്തു.
Content Highlights: Actor Mammootty urged the youth to avoid racing and performing stunts with bikes and cars on public roads. He was speaking in Kochi while inaugurating the state-level 'Jeeva Suyathra Mission', for which he serves as brand ambassador. Mammootty noted that 99% of road accidents happen due to human error and warned against using mobile phones while walking on roads. He advised youngsters to use designated race tracks for racing and emphasized that power behind the wheel comes with responsibility.
Published: 15 Nov 2026, 01:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented