ഇവിടുത്തെ യഥാർത്ഥ അവസ്ഥ നേരിട്ട് അനുഭവിച്ചാൽ മാത്രമേ അത് എത്രത്തോളം ദുഷ്‌കരമാണെന്ന് മനസ്സിലാക്കാൻ സാധിക്കൂ എന്നും താരം കൂട്ടിച്ചേർക്കുന്നു.

അസമിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് നേരിട്ട് സഹായഹസ്തവുമായി ബോളിവുഡ് താരം ഭൂമി പഡ്‌നേക്കർ. ഭാരത് ഡിസാസ്റ്റർ റിലീഫ് ഫൗണ്ടേഷൻ (BDRF) എന്ന സന്നദ്ധ സംഘടനയുമായി കൈകോർത്താണ് താരം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായത്. പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണം, സോളാർ വിളക്കുകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ഭൂമി പഡ്‌നേക്കർ നേരിട്ടെത്തി വിതരണം ചെയ്തു.
പ്രളയബാധിത പ്രദേശങ്ങളിലൂടെയുള്ള താരത്തിന്റെ ദുഷ്‌കരമായ യാത്രകളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഉൾക്കൊള്ളുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. രാത്രി ഏറെ വൈകിയും സന്നദ്ധപ്രവർത്തകർക്കൊപ്പം ദുരിതബാധിത മേഖലകളിൽ താരം സജീവമായി പ്രവർത്തിച്ചു. രാത്രി 11 മണിയോടെ താരം നടത്തിയ ഒരു യാത്രയുടെ ദൃശ്യങ്ങളിൽ, പ്രളയജലത്തിൽ മുങ്ങിയ വഴികൾ കാണാം. ഗൂഗിൾ മാപ്പ് ഇവിടെ റോഡുണ്ടെന്ന് കാണിക്കുന്നുണ്ടെങ്കിലും നോക്കുന്നിടത്തെല്ലാം വെള്ളം മാത്രമാണുള്ളതെന്ന് താരം ഈ വീഡിയോയിൽ പറയുന്നുണ്ട്.
പ്രളയബാധിതർക്ക് സോളാർ വിളക്കുകൾ വിതരണം ചെയ്യേണ്ടതിന്റെ അടിയന്തര പ്രാധാന്യത്തെക്കുറിച്ചും ഭൂമി പഡ്‌നേക്കർ വീഡിയോയിലൂടെ വിശദീകരിക്കുന്നുണ്ട്. പ്രളയബാധിത മേഖലകളിൽ ഏതാണ്ട് മൂന്ന് ആഴ്ചയോളമായി വെള്ളം ഇറങ്ങിയിട്ടില്ല. താൽക്കാലിക ഷെൽട്ടറുകളിൽ കഴിയുന്ന പല കുടുംബങ്ങൾക്കും വൈദ്യുതി ലഭ്യത വളരെ കുറവാണ്. ഈ സാഹചര്യത്തിൽ സോളാർ വിളക്കുകൾ രാത്രികാലങ്ങളിൽ അവരുടെ സുരക്ഷിതത്വവും ആശ്വാസവും ഉറപ്പാക്കാൻ സഹായിക്കുമെന്ന് താരം ചൂണ്ടിക്കാണിക്കുന്നു. ഇവിടുത്തെ യഥാർത്ഥ അവസ്ഥ നേരിട്ട് അനുഭവിച്ചാൽ മാത്രമേ അത് എത്രത്തോളം ദുഷ്‌കരമാണെന്ന് മനസ്സിലാക്കാൻ സാധിക്കൂ എന്നും താരം കൂട്ടിച്ചേർക്കുന്നു.
മുട്ടൊപ്പം വെള്ളത്തിലൂടെ നടന്നും തോണിയിൽ സഞ്ചരിച്ചും പ്രളയബാധിതരുടെ വീടുകളിലേക്ക് സഹായം എത്തിക്കുന്ന താരത്തിന്റെ ദൃശ്യങ്ങൾ നേരത്തേയും പുറത്തുവന്നിരുന്നു. സമയഭേദമില്ലാതെ ജനങ്ങളെ സഹായിക്കാൻ സന്നദ്ധപ്രവർത്തകർ സജീവമായി രംഗത്തുണ്ടെന്നും താരം വ്യക്തമാക്കി.
ഭൂമി പഡ്‌നേക്കറെ കൂടാതെ മറ്റ് നിരവധി പ്രമുഖരും അസമിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്. പ്രശസ്ത നടൻ രൺദീപ് ഹൂഡ ശിവസാഗർ ജില്ലയിലെത്തി 'ഗ്ലോബൽ സിഖ്സ്' എന്ന സന്നദ്ധ സംഘടനയോടൊപ്പം ചേർന്ന് പ്രളയബാധിതർക്ക് ചൂടുള്ള ഭക്ഷണം വിതരണം ചെയ്തിരുന്നു. കൂടാതെ, ഹാസ്യ താരം സമയ് റെയ്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നൽകുകയും ചെയ്തു.
Content Highlights: Actor Bhumi Pednekar actively joined hands with the Bharat Disaster Relief Foundation (BDRF) to navigate flooded areas late at night and distribute solar lights, food packets, and essentials to families affected by prolonged flooding in Assam.
Published: 10 Aug 2026, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented