2026-ലെ അസം പ്രളയത്തിന്‍റെ ഭീകരത വിളിച്ചോതുന്ന ദൃശ്യങ്ങൾ പുറത്തെന്ന വാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ നിരത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണിതെന്നാണ് വീഡിയോക്കൊപ്പം നൽകിയിരിക്കുന്ന വിവരണം.
ജൂലൈ 19-ഓടെയാണ് അസമിൽ വെള്ളപ്പൊക്കം ആരംഭിച്ചത്. ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 80 പേർ മരണപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് പ്രസ്തുത വീഡിയോ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ വൈറലായത്. എന്നാൽ മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി.
അന്വേഷണം
വൈറൽ വീഡിയോയിലെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, ഇത് സിമ്രാൻ എസ്കെ എന്ന ഇൻസ്റ്റഗ്രാം അക്കൗഡിൽ 2026 ജൂലൈ 03-ന് അപ്‌ലോഡ് ചെയ്തതാണെന്ന് കണ്ടെത്തി. അക്കൗണ്ട് പരിശോധിച്ചതിൽനിന്നു സമാനമായ മറ്റൊരു വീഡിയോ കൂടി കണ്ടെത്തി. ആദ്യ വീഡിയോയുടെ തുടർച്ചയാണിതെന്ന് ദൃശ്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ രക്തത്തിൽ കുളിച്ച് കിടക്കുന്നവർ എഴുന്നേറ്റ് വന്ന് കയ്യടിക്കുന്നതും ചിത്രീകരണം പൂർത്തീകരിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുന്നതുമാണ്.
വൈറൽ വീഡിയോയിൽ കാണുന്നത് യഥാർത്ഥ സംഭവമല്ലെന്നും മൃതദേഹങ്ങളായി കിടന്നതെല്ലാം അഭിനേതാക്കളാണെന്നും ഇതിൽനിന്നു വ്യക്തമാണ്. ഇവരെല്ലാം ചേർന്ന് അഭിനയിച്ച വേറെയും വീഡിയോകൾ സിമ്രൻ എസ്കെ എന്ന ഇൻസ്റ്റ അക്കൗണ്ടിൽ ഉണ്ട്. ഇതുമാത്രമല്ല, 2026 ജൂലൈ 19 മുതലാണ് അസമിൽ കനത്ത മഴയെത്തുടർന്ന് പ്രളയ സാഹചര്യം ഉണ്ടാകുന്നത്. യഥാർത്ഥ വീഡിയോ പോസ്റ്റ് ചെയ്തതാകട്ടെ ഈ തീയ്യതിക്ക് ആഴ്ച്ചകൾക്ക് മുൻപും. വൈറൽ ദൃശ്യങ്ങൾക്ക് ആസാം വെള്ളപ്പൊക്കവുമായി ബന്ധമില്ലെന്ന് ഇതിൽനിന്നെല്ലാം വ്യക്തമാണ്.
വാസ്തവം
ഇത് വ്യാജപ്രചാരണമാണ്. വീഡിയോയ്ക്ക് അസം വെള്ളപ്പൊക്കവുമായി ബന്ധമില്ല. സിമ്രാൻ എസ്കെ എന്ന കണ്ടൻ്റ് ക്രിയേറ്റർ നിർമ്മിച്ച വീഡിയോയാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
Content Highlights: Viral video misrepresents staged footage as real 2026 Assam flood casualties., The footage was uploaded to Instagram by Simran SK weeks before the floods began., Visual evidence confirms the 'victims' are actors performing for a video., Official reports confirm July 19 as the start date of the 2026 Assam floods, refuting the video's timeline.
Published: 01 Aug 2026, 04:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented