1899
ടൈം ട്രാവല്‍ ത്രില്ലര്‍ 'ഡാര്‍ക്കി'നു ശേഷം ബാരന് ബൊ ഒഡാറും ജാന്റ്ജെ ഫ്രീസും സംവിധാനം ചെയ്ത '1899' നെറ്റ്ഫ്ലിക്സ് നിര്‍ത്തുന്നു. നവംബര്‍ 12-നാണ് ആദ്യ സീരീസ് പ്രദര്‍ശനത്തിനെത്തിയത്. സീരീസിന് രണ്ടും മൂന്നും സീസണുകള്‍ ഉണ്ടാകുമെന്നും പ്രഖ്യാപിച്ചിരുന്നു. ചില സമയങ്ങളില്‍ കാര്യങ്ങള്‍ വിചാരിച്ച പോലെ നടക്കില്ലെന്നും അതാണ് ജീവിതമെന്നും ബാരന് ബൊ ഒഡാര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. എന്നാല്‍ റദ്ദാക്കിയതിനുള്ള കാരണം വ്യക്തമാക്കിയില്ല.
'1899' എന്ന സീരീസ് പുതുക്കുന്നില്ല എന്ന് വളരെ ഹൃദയഭാരത്തോടെ ഞങ്ങള്‍ക്ക് നിങ്ങളോട് പറയാനുണ്ട്. 'ഡാര്‍ക്കി'ല്‍ ചെയ്തതുപോലെ ഈ അവിശ്വസനീയമായ യാത്ര രണ്ടും മൂന്നും സീസണില്‍ പൂര്‍ത്തിയാക്കാമായിരുന്നു. പക്ഷെ, ചിലപ്പോള്‍ നമ്മള് വിചാരിക്കുന്ന പോലെ കാര്യങ്ങള്‍ നടക്കില്ല. അതാണ് ജീവിതം. ഇത് ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കുമെന്ന് ഞങ്ങള്‍ക്കറിയാം. എന്നാല്‍, ഈ അത്ഭുതകരമായ സാഹസികതയുടെ ഭാഗമായിരുന്നു നിങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു. മറക്കില്ല ഒരിക്കലും.' ബാരന് ബൊ ഒഡാര്‍ കുറിച്ചു.
പീരിഡ് മിസ്റ്ററി സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന സീരിസ് ആണ് '1899'. ലണ്ടനില്‍നിന്നു ന്യൂയോര്‍ക്കിലേക്ക് കുടിയേറാന്‍ കപ്പല്‍ യാത്ര ചെയ്യുന്ന യൂറോപ്യന്‍ കുടിയേറ്റക്കാര്‍ക്ക് യാത്രക്കിടയില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത പ്രശ്നങ്ങളാണ് സീരീസ് പറയുന്നത്. ഒട്ടേറെ പേര് സീരീസിനെ അഭിനന്ദിച്ച് രംഗത്ത് വന്നപ്പോഴും 'ഡാര്‍ക്കി'ന് ലഭിച്ച സ്വീകാര്യത ഉണ്ടായിരുന്നില്ല. '1899'-ൽ വളരെ പതിയെയാണ് കഥ സഞ്ചരിക്കുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. അതേ സമയം സീരീസ് നിര്‍ത്തിയതിന് പിറകിലുള്ള കാരണം ആരാധര്‍ തിരക്കുന്നുണ്ട്.
Content Highlights: 1899 Cancelled after Season 1, Netflix Web series
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..