ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസും (ഐ.ഐ.സി.ടി) ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സും ചേർന്ന് 100 വിദ്യാർഥികൾക്ക് പ്രത്യേക സ്കോളർഷിപ്പ് പദ്ധതി നൽകാനൊരുങ്ങുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് കോഴ്സ് ഫീസിന്റെ 50 ശതമാനം മുതൽ 80 ശതമാനം വരെ സാമ്പത്തിക സഹായം ലഭിക്കും. ഓഗസ്റ്റ് 24-ന് ആരംഭിച്ച അപേക്ഷാ നടപടികൾ സെപ്റ്റംബർ 30 വരെ തുടരും. ഇന്ത്യയിലുടനീളമുള്ള വിദ്യാർഥികൾക്കും തൊഴിൽ ചെയ്യുന്നവർക്കും അപേക്ഷിക്കാം.
ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിങ്, കോമിക്സ് മേഖലകളിൽ പ്രതിഭ തെളിയിക്കാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് 'നെറ്റ്ഫ്ലിക്സ് ഇന്ത്യ സ്റ്റോറിടെല്ലിങ് ഇനിഷ്യേറ്റീവി'ന്റെ ഭാഗമായുള്ള പദ്ധതി. ഓഗസ്റ്റ് 5-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെറ്റ്ഫ്ലിക്സ് കോ-സി.ഇ.ഒ ടെഡ് സാരൻഡോസും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം.
സ്കോളർഷിപ്പ് ലഭ്യമായ കോഴ്സുകൾ:
രണ്ട് ഒരുവർഷ ഡിപ്ലോമ കോഴ്സുകൾക്കും നാല് മുതൽ ആറുമാസം വരെയുള്ള സർട്ടിഫിക്കറ്റ് കോഴ്സുകൾക്കുമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്:
-
ഡിപ്ലോമ കോഴ്സുകൾ:
-
ഇന്ററാക്ടീവ് കോമിക്സ് & സീക്വൻഷ്യൽ ആർട്സ്
-
വിഷ്വൽ എഫക്ട്സ് മാസ്റ്ററി
-
-
സർട്ടിഫിക്കറ്റ് കോഴ്സുകൾ:
-
വെർച്വൽ ആർട്ട് ഡിപ്പാർട്ട്മെന്റ് കണ്ടന്റ് ക്രിയേഷൻ
-
മീഡിയ ടെക് വർക്ക്ഫ്ലോ
-
ആർട്ട് ഓഫ് ക്യാരക്ടർ ആനിമേഷൻ
-
ഇ-സ്പോർട്സ് & ഗെയിമിങ് മാനേജ്മെന്റ്
-
തിരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെ?
തികച്ചും മെരിറ്റ് അടിസ്ഥാനമാക്കിയായിരിക്കും സർഗ്ഗാത്മക ശേഷിയും നൈപുണ്യവും വിലയിരുത്തി സ്കോളർഷിപ്പ് നൽകുക:
-
പ്രാഥമിക പരിശോധന: അപേക്ഷകളുടെ അടിസ്ഥാന യോഗ്യതയും രേഖകളും പരിശോധിക്കും.
-
ഓൺലൈൻ പരീക്ഷ: യോഗ്യരായവർക്കായി എം.സി.ക്യു രീതിയിലുള്ള ഓൺലൈൻ വിലയിരുത്തൽ പരീക്ഷ നടത്തും.
-
പോർട്ട്ഫോളിയോ അസസ്മെന്റ്: തിരഞ്ഞെടുത്തവർക്കായി വിഷയാധിഷ്ഠിത പോർട്ട്ഫോളിയോ റിവ്യൂ അല്ലെങ്കിൽ കോഴ്സ് പരീക്ഷകൾ നടക്കും.
-
അഭിമുഖം: ഐ.ഐ.സി.ടി അധ്യാപകരും നെറ്റ്ഫ്ലിക്സ് പ്രതിനിധികളും അടങ്ങുന്ന വിദഗ്ധ സമിതിയുടെ അഭിമുഖം.
Content Highlights: The Indian Institute of Creative Technologies (IICT) in partnership with Netflix has announced up to 80% scholarships for 100 students across various AVGC diploma and certificate courses, with applications open until September 30.
Published: 27 Aug 2026, 03:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented