
മുതിർന്ന നടൻ രാം കപൂറിനെതിരെ ആരോപണവുമായി ഇൻഫ്ലുവൻസറും നടിയുമായ ശ്രേയ കൽറ. അനുവാദമില്ലാതെ തന്നെ ചുംബിച്ചെന്നാണ് ശ്രേയയുടെ ആരോപണം. നെറ്റ്ഫ്‌ളിക്‌സ് റിയാലിറ്റി ഷോ ആയ 'ലോക്ക് അപ്പി'ലെ ടാസ്‌കിനിടെയാണ് സംഭവം. റിയാലിറ്റി ഷോയിൽ തന്നെയാണ് ശ്രേയയുടെ ആരോപണം.
ഷോയിലെ മറ്റൊരു മത്സരാർഥിയായ ശിൽപ ഷിൻഡെയോട് സംസാരിക്കവെയാണ് രാം കപൂറിന്റെ പെരുമാറ്റത്തിൽ ശ്രേയ അതൃപ്തി പ്രകടിപ്പിച്ചത്. ടാസ്‌കുകളിൽ രാം കപൂർ വ്യക്തിപരമായ അതിർവരമ്പുകൾ ലംഘിക്കുന്നുവെന്ന് നടി ആരോപിച്ചു. റിയാലിറ്റി ഷോയിലെ മറ്റൊരു മത്സരാർഥിയായ ശിവാംഗിയോടും രാം കപൂർ സമാനരീതിയിൽ പെരുമാറിയതായി ശ്രേയ ആരോപിച്ചു.
'ശിവാംഗി അവളുടെ ടാസ്‌ക് ചെയ്യുമ്പോൾ രാം സർ വളരെ അടുത്തേക്ക് വന്നു. അത്രയും അടുത്തേക്ക് വരരുതെന്ന് ഹർഷദ് മുന്നറിയിപ്പ് നൽകി. പിന്നാലെ അയാൾ സോറി പറഞ്ഞു. എന്ത് സോറി? അയാൾ സംസാരിക്കാൻ തുടങ്ങിയാൽ തുപ്പൽ തെറിക്കും.' ശ്രേയ പറഞ്ഞു.
പിന്നാലെയാണ് രാം കപൂറിൽനിന്ന് തനിക്കും മോശം അനുഭവം ഉണ്ടായതായി ശ്രേയ പറഞ്ഞത്. 'എല്ലാത്തിനും ഒരു പരിധിവേണം. ഇനി അദ്ദേഹം എന്നെ ഉമ്മവെക്കാൻ ശ്രമിച്ചാൽ ഞാൻ അദ്ദേഹത്തെ തടയുകയും എന്റെ പിതാവ് പോലും എന്നെ ഇങ്ങനെ ഉമ്മവെക്കാറില്ല, ഇനി എന്നെ ഉമ്മവെക്കരുതെന്നു പറയുകയും ചെയ്യും.' ശ്രേയ പറഞ്ഞു.
നേരത്തെ മറ്റൊരു എപ്പിസോഡിൽ രാം കപൂർ ശ്രേയയെ ചുംബിച്ചിരുന്നു. ഒരു ടാസ്‌കിൽ വിജയിച്ചതിന് പിന്നാലെയാണ് രാം കപൂർ ശ്രേയയെ ചുംബിച്ചത്. ശ്രേയയുടെ ആരോപണങ്ങൾ അടങ്ങിയ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. റിയാലിറ്റി ഷോകളിൽ വ്യക്തിപരമായ അതിർവരമ്പുകൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയാണ് നടക്കുന്നത്. അതേസമയം, ഉയർന്നുവന്ന ആരോപണങ്ങളോട് രാം കപൂർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Content Highlights: Actress and influencer Shreya Kalra has publicly accused senior actor Ram Kapoor of inappropriate physical behavior during the Netflix reality show Lock Upp. While speaking to co-contestant Shilpa Shinde, Shreya revealed that Ram Kapoor kissed her without consent during a task and crossed personal boundaries. Shilpa Shinde supported the concerns by noting that Ram Kapoor had previously behaved similarly toward another contestant, Shivangi, leading to warnings from fellow participant Harshad. Shreya strongly expressed her discomfort, stating that even her own father has not kissed her in such a manner and pledged to stop him if he attempts it again. The video clip of these allegations has gone viral on social media, sparking widespread debate about personal boundaries in reality television, while Ram Kapoor has yet to issue an official response
Published: 20 Jul 2026, 05:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented