യുവ താരങ്ങളായ റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വാണിമഹൽ ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന പുതിയ ചിത്രത്തിന് തുടക്കമായി. 'വിൻസെന്റ് ആൻഡ് ദി പോപ്പ്' എന്ന ചിത്രത്തിന് ശേഷം ബിജോയ് പി.ഐ രചനയും സംവിധാനവും ചെയ്യുന്ന ഈ ഡ്രാമ ത്രില്ലർ ഗണത്തിൽപ്പെടുന്ന സിനിമയുടെ ചിത്രീകരണം കൊല്ലം- തെന്മല, തിരുവനന്തപുരം എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. 'Actor Cop' എന്ന പേരിൽ സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന പ്രമുഖ ഇൻഫ്ലുവൻസർ ബിബിൻ ജോസഫും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. റോഷൻ ബഷീർ, രാഹുൽ രാജഗോപാൽ, ആക്ടർ കോപ്പ് (ബിബിൻ ജോസഫ്) എന്നിവരെ കൂടാതെ വി.കെ. ബൈജു, വരുൺ തിലക്, അബി, നോബി തരിയൻ, നിധി രാജൻ, രേവതി, ശരണ്യ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
ഇതുവരേയും ടൈറ്റിൽ പുറത്തുവിടാത്ത ഈ ചിത്രത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്. രാജ്കുമാർ ഭാസ്‌കരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ രത്‌നരാജ് രാധാകൃഷ്ണൻ ചിത്രസംയോജനം നിർവഹിക്കുന്നു. കല: അഖിലേഷ് പൊന്നെടുത്തുകുഴി, ചമയം: ബൈജു ശശികല, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, സംഗീതം: സഞ്ജീവ് കൃഷ്ണൻ, സൗണ്ട് ഇഫക്ട്സ്: അരുൺ രാമവർമ്മ, സൗണ്ട് മിക്സിംഗ്: സന്ദീപ് ശ്രീധരൻ, അസോസിയേറ്റ് ഡയറക്ടർ: സഞ്ജയ് ജി കൃഷ്ണൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: അഖിൽ ഗീതാനന്ദ്, പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ: ചന്ദ്രമോഹൻ എസ്.ആർ, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവും കൂടുതൽ വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
Content Highlights: New drama thriller directed by Bijoy P.I
Published: 16 Sept 2026, 10:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented