
ന്യൂഡൽഹി: സിനിമയെ പുത്തൻ പരിപ്രേക്ഷ്യത്തിൽ നോക്കിക്കാണുന്ന മികച്ച തിരക്കഥാകൃത്തുകളും സംവിധായകരും ഇപ്പോൾ മലയാള സിനിമയ്ക്കുണ്ടെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. മലയാളി പ്രേക്ഷകർ എല്ലാതരം സിനിമകളെയും തിയേറ്ററിൽ സ്വീകരിക്കുന്നു. ക്രൈം ത്രില്ലർ സിനിമകൾക്ക് എന്നും നല്ല സ്വീകാര്യതയുണ്ടെങ്കിലും ആ ഗണത്തിൽ ശരാശരി നിലവാരത്തിലുള്ള സിനിമയെടുത്ത് വിജയിപ്പിക്കാൻ സാധിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
നായകനായെത്തുന്ന ബോളിവുഡ് ചിത്രം 'ദായ്‌റ'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മലയാളത്തിൽ മികച്ച ത്രില്ലർ-പോലീസ് സിനിമകൾ ഉണ്ടാവുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിയേറ്ററിൽ മികച്ച പ്രതികരണം നേടുന്ന പാർവതി തിരുവോത്ത് നായികയായ പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തെ പൃഥ്വിരാജ് പ്രശംസിച്ചു. സംവിധായകനും തിരക്കഥാകൃത്തുമായ ഷാഹി കബീറിനെക്കുറിച്ചും അദ്ദേഹം തന്റെ മറുപടിയിൽ പരാമർശിച്ചു.
'മികച്ച കോപ്-പ്രൊസീജ്യറലുകളും ക്രൈം ത്രില്ലറുകളും നിർമിക്കുന്ന ഇൻഡസ്ട്രി മലയാളം മാത്രമാണ് എന്ന അഭിപ്രായം എനിക്കില്ല. എന്റെ ഇൻഡസ്ട്രിയെക്കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദി', മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് പൃഥ്വിരാജ് മറുപടി നൽകി.
സിനിമയെ പുതിയ രീതിയിൽ നോക്കിക്കാണുന്ന മികച്ച എഴുത്തുകാരൻ മലയാളത്തിൽ ഇപ്പോഴുണ്ട്. അതിനെല്ലാമുപരിയായി, മലയാളി പ്രേക്ഷകർ എല്ലാതരം സിനിമകളും തിയേറ്ററിൽ കാണുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.
ALSO READ | ബെഞ്ച് മാർക്കാവാൻ മറ്റൊരു ത്രില്ലർ കൂടി; ശ്വാസമടക്കിപ്പിടിച്ച് പിന്തുടരേണ്ട ‘കുറ്റക്കാർ’
'എന്നും ക്രൈം ത്രില്ലർ സിനിമകൾക്ക് മലയാളത്തിൽ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എന്നുകരുതി, അതേ ഗണത്തിൽ ശരാശരി നിലവാരത്തിലുള്ള സിനിമയെടുത്ത് വിജയിപ്പിക്കാൻ കഴിയില്ല', പൃഥ്വിരാജ് വ്യക്തമാക്കി.
'അടുത്തിടെ പുറത്തിറങ്ങിയ പ്രഥമദൃഷ്ട്യാ കുറ്റക്കാർ തിയേറ്ററിൽ മികച്ച അഭിപ്രായം നേടുകയാണ്. യഥാർഥ പോലീസുകാർ തന്നെ മലയാളത്തിൽ തിരക്കഥാകൃത്തുക്കളും സംവിധായകരുമായെത്തുന്നു. ഷാഹി കബീർ അതിൽ വളരെ ശ്രദ്ധിക്കപ്പെട്ട ഒരാളാണ്. അദ്ദേഹം മുൻ പോലീസുകാരനാണ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. ഇന്നദ്ദേഹം മലയാളത്തിലെ പ്രധാനപ്പെട്ട കോപ്-പ്രൊസീജറൽ തിരക്കഥാ കൃത്തും സംവിധായകനുമാണ്', പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
പൃഥ്വിരാജ് നായകനായ 'ദായ്‌റ' വെള്ളിയാഴ്ച തിയേറ്ററിലെത്തും. ക്രൈം ത്രില്ലർ ഗണത്തിപ്പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മേഘ്‌ന ഗുൽസാർ ആണ്. കരീന കപൂർ ആണ് നായിക. പൃഥ്വിരാജും കരീനയും പോലീസ് വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.
Content Highlights: Prithviraj Sukumaran discussed the success of Malayalam crime thrillers during a promotional event for his upcoming Hindi film Daayra. He credited visionary writers and directors, alongside an open-minded audience, for the industry's strong performance in the thriller genre. Prithviraj praised recent releases like Pradhama Drishtya Kuttakkar and highlighted former police officer-turned-filmmaker Shahi Kabir. He noted that while crime thrillers are popular, average content will not succeed in Malayalam cinema. Daayra, directed by Meghna Gulzar and co-starring Kareena Kapoor, features Prithviraj in a cop role and releases this Friday
Published: 17 Sept 2026, 02:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented