
ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഗാനം പുനരാവിഷ്കരിച്ച് കൊച്ചിയിലെ ഒരു കൂട്ടം യുവാക്കള്‍.
ചിത്രത്തിലെ അല്‍ഹംദുലില്ല എന്ന ഹിറ്റ് ഗാനം വീണ്ടും റെക്കോഡ് ചെയ്ത് ചിത്രീകരിച്ചിരിക്കുകയാണ് ഇവര്‍. സിനിമയുടെ നിര്‍മാതാവ് വിജയ് ബാബുവും, പ്രധാന കഥാപാത്രമായ സൂഫിയായെത്തിയ നടന് ദേവ് മോഹനും ഉള്‍പ്പെടെ ഉള്ളവര്‍ ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു.
മഹേഷ് നായരും ചാന്ദ്നി മിക്കുവുമാണ് ഗാനം പാടിയിരിക്കുന്നത്. വിപിന്‍ വേണുഗോപാലാണ് സംവിധാനവും ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. ബിജു ധ്വനി തരംഗ് ആണ് നൃത്തസംവിധാനം. ഗാനം അറേഞ്ച്, പ്രോഗ്രാം എന്നിവ ചെയ്തിരിക്കുന്നത് മിക്കു കാവിലാണ്.
ശ്രീതുളസി ശ്രീധരന്, ശാന്തന് നിര്‍മാണം എബ്രഹാം വര്‍ഗീസ് എന്നിവരാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
Content Highlights: Sufiyum Sujatayum, Alhamdulillah Song Reprised, Malayalam Song Cover
Published: 15 Sept 2020, 04:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented