
സംവിധായകൻ നരണിപ്പുഴ ഷാനവാസ് മരിച്ചു എന്ന തരത്തിൽ വാർത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി വിജയ് ബാബു.
ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതെയിരിക്കാമെന്നും വിജയ് ബാബു ഫെയ്സ്ബുക്കിൽ കുറിച്ചു.
സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ഷാനാവാസിന്റെ മരണവാർത്ത പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ മിനിറ്റുകൾക്ക് ശേഷം അത് പിൻവലിച്ചു. തുടർന്നാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്.
Content Highlights: Shanavas Naranipuzha Health Update, Vijay Babu
Published: 23 Dec 2020, 11:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented