
ടി.എസ്. രാധാകൃഷ്ണൻ ഈണമിട്ട് പ്രശസ്ത ഭജൻസ് ഗ്രൂപ്പായ 'നന്ദഗോവിന്ദം' ആലപിക്കുന്ന 'ഗണപതിക്കൈ' എന്ന പുതിയ ഗാനം ഡിസംബറിൽ പ്രേക്ഷകരിലേക്ക്. പ്രമുഖ ഗാനരചയിതാവ് മേതിൽ സതീശൻ രചിച്ച ഗണപതി സ്തുതിയുടെ റെക്കോർഡിങ് കൊച്ചി കെ7 (K7) സ്റ്റുഡിയോയിൽ പൂർത്തിയായി.
ഗൗള, മായാമാളവഗൗള, രീതിഗൗള, കേദാരഗൗള എന്നിങ്ങനെ നാല് ഗൗളഭേദങ്ങളിൽ രാഗമാലികയായാണ് ടി.എസ്. രാധാകൃഷ്ണൻ ഭജൻ ചിട്ടപ്പെടുത്തിയിരിക്കുന്നത്. നന്ദഗോവിന്ദത്തിന്റെ സംഗീത പരിപാടികളിൽ ടി.എസ്. രാധാകൃഷ്ണൻ ഈണം നൽകിയ ഒട്ടേറെ ഗാനങ്ങൾ ആലപിക്കാറുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തിൽ സംഘം സംഗീത ആൽബത്തിനായി പാടുന്നത് ഇതാദ്യമായാണ്. പ്രിയ സംഗീതജ്ഞനൊപ്പം ഒന്നിക്കാനായതിന്റെ ആവേശത്തിലാണ് ഗ്രൂപ്പിലെ ഗായകരും അണിയറപ്രവർത്തകരും.
നവീൻ മോഹൻ, പ്രവീൺ ആനന്ദ്, ശ്രീലാൽ വേണു, മനു മോഹൻ, അഭിജിത് രാധാകൃഷ്ണൻ, ഉണ്ണിക്കൃഷ്ണൻ ഇ.ആർ, ഹരികൃഷ്ണൻ കെ, ഹരികൃഷ്ണൻ വി, രാജേഷ് ജയൻ എന്നിവരാണ് ഗായകർ. രമേശ് മുരളിയാണ് ഗാനത്തിന്റെ റെക്കോർഡിങ് കണ്ടക്റ്റ് ചെയ്തത്. അശ്വിൻ ശബ്ദലേഖനം നിർവഹിച്ചു. ദൃശ്യാവിഷ്‌കാരത്തിന്റെ ജോലികൾ പുരോഗമിക്കുന്ന ഗാനം ഡിസംബറോടെ ഔദ്യോഗികമായി പുറത്തിറങ്ങും.
Content Highlights: Popular bhajan group Nandagovindam is releasing a new devotional song titled Ganapathikkai, composed by T.S. Radhakrishnan, in December. Written by lyricist Methil Satheesan, the Ganapathi sthuthi was recorded at K7 Studio in Kochi. T.S. Radhakrishnan composed the song as a ragamalika incorporating four variations of the Gowla raga: Gowla, Mayamalavagowla, Reethigowla, and Kedaragowla. This marks the first time Nandagovindam is recording a music album directly under T.S. Radhakrishnan's music direction.
Published: 16 Nov 2026, 12:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented