
ആഗോള പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച പാട്ടായിരുന്നു 2021-ല്‍ പുറത്തിറങ്ങിയ അല്ലു അര്ജുന് ചിത്രം 'പുഷ്പ: ദി റൈസി'ലെ ഊ ആണ്ടവ. നടി സാമന്ത അഭിനയിച്ച ഈ പാട്ട് കോപ്പിയടിച്ചെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത തമിഴ്, തെലുങ്ക് സംഗീതസംവിധായകന് ദേവിശ്രീ പ്രസാദ്.
ടര്‍ക്കിഷ് പോപ്പ് സിങ്ങറായ അറ്റിയേ പാടി അഭിനയിച്ച അന്‍ല്യാന എന്ന പാട്ടിന് 'പുഷ്പ: ദി റൈസി'ലെ ഊ ആണ്ടവ എന്ന ഗാനവുമായി സമാനതകളുണ്ടെന്നും അത് കോപ്പിയടിച്ചതാണെന്നും ദേവിശ്രീ പ്രസാദ് ആരോപിക്കുന്നു. ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിരവധി പേര് ആസ്വദിച്ച ഗാനമാണ് ഊ ആണ്ടവ. അതിപ്പോള്‍ ടര്‍ക്കിഷിലേക്ക് കോപ്പിയടിച്ചിരിക്കുകയാണ്. അറ്റിയേയുടെ വേഷനില്‍ ഊ ആണ്ടവയുമായി ഒരുപാട് സമാനതകളുണ്ട്. ഇതിനെ ഒരു പച്ചയായ കോപ്പി എന്ന് വിളിക്കേണ്ടി വരും, ദേവിശ്രീ പ്രസാദ് പറഞ്ഞു.
'ഞാന്‍ അവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്നാല്‍ എനിക്ക് അഭിമാനവുമുണ്ട് - ഇത് നമ്മുടെ സംഗീതത്തിന്റെ അന്താരാഷ്ട്ര തലത്തിലുള്ള സ്വീകാര്യതയാണ് കാണിക്കുന്നത്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് അറ്റിയേയുടെ അന്‍ല്യാന എന്ന പാട്ട് പുറത്തിറങ്ങിയത്. 2.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ പാട്ട് യൂട്യൂബില്‍ ഇതുവരെ കണ്ടത് 1.8 മില്യണ്‍ കാഴ്ചക്കാരാണ്.
Content Highlights: Pushpa`s `Oo Antava` Devisri Prasad Plagiarism Accusation
Published: 30 Jun 2025, 10:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented