ഗായകന്‍ നിഷാദ് ആലപിച്ച അതിമനോഹരമായ ഒരു ഗാനം ഇപ്പോള്‍ തരംഗമാകുന്നു. മിന്നാമിന്നി എന്നാണ് ആല്‍ബത്തിനു പേര്. മലയാളത്തിലെ പ്രണയ ആല്‍ബങ്ങളുടെ പട്ടികയിലേക്ക് ചേര്‍ത്തുവയ്ക്കാവുന്ന മറ്റൊരു ഗാനമാണിത്. വേര്‍പിരിയാനാവാത്ത രണ്ടു സുവമിഥുനങ്ങളുടെ പ്രണയമാണ് പാട്ടിലൂടെ പറയുന്നത്.

To advertise here,

ചിത്രശലഭം എന്ന ആല്‍ബത്തിലെ രണ്ടാമത്തെ ഗാനമാണ് അത്. നേര്‍ത്ത നിലാവിന്റെ ആയിരുന്നു ആദ്യഗാനം.

പി കെ ഗോപിയുടെ വരികള്‍ക്ക് ബിജീഷ് കൃഷ്ണ ഈണം നല്‍കിയിരിക്കുന്നു. വിഗ്നേശ് ജെ ജെ, നന്ദന കെ എസ് എന്നിവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Content Highlights : nishad singer chithrashalabham minnaminni album song