
തിരൂർ: തങ്ങളുടെ കൂടെ വന്ന എല്ലാവരേയും സംരക്ഷിക്കുമെന്നും ഒരു വേട്ടയാടലും അനുവദിക്കില്ലെന്നും സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവൻ. അർജന്റീന ഫുട്‌ബോൾ ടീമിന്റെ പര്യടനവുമായി ബന്ധപ്പെട്ട് അഴിമതി ആരോപിച്ച് മുൻമന്ത്രി വി അബ്ദുറഹിമാൻ, പ്രൈവറ്റ് സെക്രട്ടറി സി.സത്യപാലൻ ഉൾപ്പെടെയുള്ളവർക്കെതിരേ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിനെതിരെ സിപിഎം തിരൂർ ഏരിയാ കമ്മിറ്റിയുടെനേതൃത്വത്തിൽ തിരൂരിൽ നടത്തിയ ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാണം കെട്ട പണിയാണ് വി.ഡി.സതീശൻ, മുൻമന്ത്രി വി.അബ്ദുറഹിമാനെതിരെ നടത്തിയത്. നല്ല മനുഷ്യനെ കള്ളക്കേസിൽ കുടുക്കിയാൽ പാർട്ടി എതിർത്തു തോൽപ്പിക്കും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. വർഗീയതയ്ക്ക് മുമ്പിൽ അടിയറവ് പറയില്ലെന്നും വിജയരാഘവൻ പറഞ്ഞു.
അഴിമതി നടത്തി കാശുണ്ടാക്കാൻ കിഫ്ബി അടച്ചു പൂട്ടി. കേരളത്തിൽ ആർഎസ്എസിന് ഇത്രയധികം ആനുകൂല്യം ലഭിച്ച മറ്റൊരു കാലം മുമ്പുണ്ടായിട്ടില്ല. യുഡിഎഫ് വളർന്നു വരുന്ന തലമുറയെ നശിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ. ജയൻ അധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി വി. പി അനിൽ, സംസ്ഥാന കമ്മിറ്റിയംഗം വി.പി സാനു, മുൻ മന്ത്രിമാരായ വി. അബ്ദുറഹിമാൻ, ഡോ. കെ.ടി ജലീൽ, സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി, ജില്ലാ കമ്മിറ്റിയംഗങ്ങളായ കൂട്ടായി ബഷീർ, അഡ്വ. പി. ഹംസക്കുട്ടി, ഇ. അഫ്‌സൽ, തിരൂർ ഏരിയ സെക്രട്ടറി ടി. ഷാജി, തവനൂർ ഏരിയ സെക്രട്ടറി കെ.വി സുധാകരൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ സംഗമത്തിന് മുന്നോടിയായി തിരൂർതാഴേപ്പാലത്ത് നിന്നും ആരംഭിച്ച പ്രകടനം ബസ് സ്റ്റാൻഡിൽ സമാപിച്ചു.
Content Highlights: CPM leader A. Vijayaraghavan asserted that the party will protect everyone and tolerate no witch-hunts., The protest in Tirur was organized against the UDF government's inquiry involving former minister V. Abdurahiman and C. Sathyapalan., Criticized V. D. Satheesan and accused the UDF of undermining the younger generation while aiding communal forces.
Published: 20 Nov 2026, 11:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented