സം​ഗീത സംവിധായകനും നടനുമായ ജി.വി പ്രകാശിനും ​ഗായിക സെെന്ധവിക്കും പെൺ കുഞ്ഞു പിറന്നു. തിങ്കളാഴ്ചയാണ് കുഞ്ഞു ജനിച്ചത്. അമ്മയും കുഞ്ഞും സുരക്ഷിതരായിക്കുന്നുവെന്ന് കുടുംബത്തോടടുത്ത വൃത്തങ്ങൾ പറയുന്നത്.

To advertise here,

ബാല്യകാല സുഹൃത്തുക്കളായ ജി.വി പ്രകാശും സെെന്ധവിയും 2013 ലാണ് വിവാഹിതരാകുന്നത്. 

എ.ആർ റഹ്മാന്റെ സഹോദരി എ.ആർ റെെഹാനയുടെയും ജി. വെങ്കിടേഷിന്റെയും മകനാണ് ജി.വി പ്രകാശ്. വെയിൽ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സം​ഗീത സംവിധാന രം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ദെെവ തിരുമകൾ, ആയിരത്തിൽ ഒരുവൻ, താണ്ഡവം, വിസാരണെെ, അസുരൻ തുടങ്ങി ഒട്ടനവധി ചിത്രങ്ങൾക്ക് അദ്ദേഹം സം​ഗീതം നൽകുകയും ഇരുപതിലേറെ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സൂരറെെ പോട്ര്, തലെെവി എന്നിവയാണ് ജി.വി പ്രകാശിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ.

കർണാടക സം​ഗീതത്തിൽ പ്രാവീണ്യം നേടിയ സെെന്ധവി ഒട്ടനവധി സിനിമകളിലും ആൽബങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. എ.ആർ റഹ്മാൻ, ഹാരിസ് ജയരാജ്, യുവൻ ശങ്കർ രാജ, വിദ്യാ സാ​ഗർ തുടങ്ങിയ പ്ര​ഗത്ഭ സംവിധായകരുടെ പാട്ടുകൾ സെെന്ധവി ആലപിച്ചിട്ടുണ്ട്. ജി.വി പ്രകാശ് ചിട്ടപ്പെടുത്തിയ അസുരനിലാണ് സെെന്ധവി അവസാനം പാടിയത്.

Content Highlights: GV Prakash music director Saindhavi singer blessed with a baby girl