
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്തു നടത്തുന്ന അന്താരാഷ്ട്ര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയിൽ (ഐ.ഡി.എസ്.എഫ്.എഫ്.കെ.) പ്രദർശനാനുമതിതേടിയ ചിത്രങ്ങളിൽ 31 എണ്ണത്തിന് അനുമതി കിട്ടാത്തത് വിവാദമായിരിക്കുകയാണ്. അനുമതി നിഷേധിച്ചിട്ടില്ലെന്നും സിനിമകളുടെ പരിശോധന നടക്കുന്നു എന്നുമാണ് കേന്ദ്രമന്ത്രാലയം പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് സിനിമാ, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് ‘മാതൃഭൂമി’ പ്രതിനിധി എം.കെ. സുരേഷിനോട് വിശദീകരിക്കുന്നു.
മേള 25-ന് തുടങ്ങാനിരിക്കേ ചില സിനിമകൾക്ക് അനുമതി കിട്ടാത്തത് പ്രതിസന്ധിയാണല്ലോ?
സെൻസർ സർട്ടിഫിക്കറ്റില്ലാത്ത ചിത്രങ്ങളുടെ പട്ടിക കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനയച്ച് അനുമതി തേടിയിരുന്നു. 341 ചിത്രങ്ങളാണ് അയച്ചത്. എന്നാൽ, പ്രദർശനാനുമതി കിട്ടിയവയുടെ പട്ടികയിൽ കേരളം നൽകിയ 31 ചിത്രങ്ങൾ ഉണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് ഒരു അറിയിപ്പും അക്കാദമിക്കു കിട്ടിയിട്ടില്ല. സാങ്കേതികപ്പിഴവുണ്ടോ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടോ സെൻസർഷിപ്പിനു വിരുദ്ധമാണോ എന്നൊന്നും പറയുന്നില്ല. അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് രണ്ടാമതും കേന്ദ്രസർക്കാരിനെ സമീപിച്ചത്.
കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പറയുന്നത് അനുമതി നിഷേധിച്ചില്ല എന്നാണല്ലോ?
അനുമതി നിഷേധിച്ചിട്ടില്ലെന്നും ആറുസിനിമകളുടെ വിശദമായ സംഗ്രഹം വേണമെന്നും ചിത്രങ്ങളുടെ വിഷയസ്വഭാവം കണക്കിലെടുത്ത് പരിശോധിക്കുന്നു എന്നുമാണ് കേന്ദ്രമന്ത്രാലയം ഇപ്പോൾ പറയുന്നത്. ഈ മറുപടിയിലാണ് പ്രതീക്ഷ. 31-നു പകരം ആറുസിനിമയുടെ കാര്യംമാത്രമാണിപ്പോൾ കേന്ദ്രം പറയുന്നതും.
രാഷ്ട്രീയകാരണങ്ങൾ ഉണ്ടാകുമോ
അങ്ങനെ സംശയിക്കത്തക്ക സാഹചര്യം ഇതുവരെയില്ല.
കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും അനുമതി പ്രശ്നമുണ്ടായി. ഡിസംബറിൽ ഇക്കൊല്ലത്തെ ഐ.എഫ്.എഫ്.കെ.യാണ്. എന്താണ് മുൻകരുതൽ
കഴിഞ്ഞ മേളയിലുണ്ടായതിന് സമാനമാണ് ഇപ്പോഴത്തെ തടസ്സവും. അന്തിമതീരുമാനം വരാതെ കൂടുതൽ പറയുന്നത് ശരിയല്ല. മേളയ്ക്ക് സിനിമ അയച്ച ചലച്ചിത്ര പ്രവർത്തകരെ സ്ഥിതി അറിയിച്ചിട്ടുണ്ട്. അറിയിക്കാതിരുന്നാൽ അവരെത്തുമ്പോൾ കുഴപ്പമാകില്ലേ? കാണികൾ തിയേറ്ററിനുമുന്നിൽ സമരം ചെയ്യില്ലേ? ഡിസംബറിലെ മേളയ്ക്ക് പ്രത്യേക മുൻകരുതലൊന്നുമില്ല. നിയമാനുസൃതം അനുമതി തേടും.
Content Highlights: Cultural Minister PC Vishnunadh addressed the issue of pending clearance for 31 films at IDSFFK. Chalachitra Academy sent a list of 341 uncensored films to the Union Ministry of Information and Broadcasting for exemption. The Ministry clarified that permission was not rejected, but six films are currently undergoing detailed review. The current clearance delay is similar to issues faced during the previous International Film Festival of Kerala (IFFK). Participating filmmakers have been informed about the situation to prevent confusion during the festival.
Published: 22 Sept 2026, 09:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented