18-ാമത് രാജ്യാന്തര ഡോക്യുമെന്ററി- ഹ്രസ്വചിത്രമേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ പ്രദർശിപ്പിക്കും. അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ചിത്രമടക്കം മത്സരവിഭാഗം, ഇന്റർനാഷണൽ നോൺഫിക്ഷൻ, ഫോക്കസ് വിഭാഗങ്ങൾ, മലയാളം വിഭാഗങ്ങൾ, ബെസ്റ്റ് ഓഫ് അനസി, അനസി കിഡ്‌സ്, കാംപസ് ഫിലിം, ആർ. ശരത് ഇൻ മെമ്മോറിയം, ഹോമേജ് തുടങ്ങിയ വിഭാഗങ്ങളിലെ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.
അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ ആൻഡ് ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്. അന്തരിച്ച സംവിധായകൻ ആർ. ശരത്തിന്റെ ഡിവൈൻ ലവ്, ദേവവാദ്യങ്ങൾ, ബറിയൽ ഓഫ് ഡ്രീംസ് എന്നീ മൂന്ന് മലയാള ചിത്രങ്ങളും, ഷോർട്ട് ഫിക്ഷൻ വിഭാഗത്തിൽ മാൻസിങ് ഭാസ്‌കെ സംവിധാനം ചെയ്ത സേക്രഡ് സാൽ ട്രീ, ഷായാർ ഗാന്ധി സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം കറസ് മി, പ്രാചി ചൗഗുലെയുടെ മറാഠി ചിത്രം ആൻ ഓയ്സ്റ്റർ ലൈഫ് എന്നിവ ഉൾപ്പെടുന്നു.
ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ സമുജ്ജൽ കശ്യപിന്റെ അസമീസ് ചിത്രം ദി ഖമ്യാങ് സ്റ്റോറി, ആനന്ദ് രാമകൃഷ്ണന്റെ ബില്ലം, കൃഷ്ണകാന്ത് മിശ്രയുടെ എ ഹ്യൂമൻ ഡേ- ഹാൻഡ് പുൾഡ് റിക്ഷാ ഓഫ് കൊൽക്കത്ത എന്നിവ പ്രദർശിപ്പിക്കും. മലയാളം ഡോക്യുമെന്ററി വിഭാഗത്തിൽ ജീവൻ ഷാജിയുടെ എക്കോസ് ഓഫ് വീൽസ് ഉണ്ടാകും. അന്താരാഷ്ട്ര നോൺ- ഫിക്ഷൻ വിഭാഗത്തിൽ തെരസാക്കി മിസുഹോ സംവിധാനം ചെയ്ത ജാപ്പനീസ് ചിത്രം ജേർണി ഇൻടു സാതോ തദാവോ, കാംപസ് ഫിലിം വിഭാഗത്തിൽ ശ്രീഹരി രാജേഷിന്റെ അൺസങ് ഹാൻഡ്‌സ്, മുഹമ്മദ് ജസീൽ കെയുടെ മലയാള ചിത്രം മറാ എന്നിവയും ഉൾപ്പെടുന്നു.
ദി ലിവിങ് ടാപെസ്ട്രി: നീന സബ്നാമിസ് മൂവിങ് ക്രാഫ്റ്റ് വിഭാഗത്തിൽ മൂന്ന് ചിത്രങ്ങളും ഫിലിംസ് ഫ്രം നേപ്പാൾ വിഭാഗത്തിൽ മൈ മം ഈസ് എ ബോഡിബിൽഡർ അടക്കം മറ്റു മുന്ന് ചിത്രങ്ങളും ഇൻ അർബൻ ഇന്ത്യ വിഭാഗത്തിൽ അദ്വൈത പാട്ടീൽ, യഷ് ദരേക എന്നിവർ സംവിധാനം ചെയ്ത ദി ഗ്രേറ്റ് കോറിഡോർ ഉൾപ്പെടെ ആറു ചിത്രങ്ങളുമുണ്ടാകും. ഹോമേജ് വിഭാഗത്തിൽ കെൻ ജാക്കോബ്‌സിന്റെ നിശബ്ദ ചിത്രം ലെറ്റ് ദെയർ ബി വിസിൽബ്ലോവേഴ്‌സ്, ഗാറ്റ്ലിഫ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ദി ഔട്ട്റേഞ്ച്ഡ് എന്നിവയും പ്രദർശിപ്പിക്കും. അനിമേഷൻ വിഭാഗത്തിൽ ഇന്ത്യൻ ചിത്രം മിറാഷ് ഉൾപ്പെടെ അനസി കിഡ്‌സ് വിഭാഗത്തിൽ ആറ് ചിത്രങ്ങൾ, ബെസ്റ്റ് ഓഫ് അനസി വിഭാഗത്തിൽ നാല് ചിത്രങ്ങൾ എന്നിവയും പ്രദർശനത്തിലെത്തും.
ചിത്രപ്രദർശനങ്ങൾക്ക് പുറമെ ഉച്ചയ്ക്ക് 12-ന് മീറ്റ് ദി ഡയറക്ടർ പരിപാടിയും വൈകുന്നേരം ഫേസ് ടു ഫേസ് സെഷനും നടക്കും. വൈകിട്ട് ഏഴ് മണിക്ക് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരുടെ സൂഫി- ഹിന്ദുസ്ഥാനി സംഗീത ബാൻഡായ മെഹ്ഫിൽ- ഇ- സമയുടെ സംഗീതവിരുന്നും മേളയുടെ മൂന്നാം ദിനത്തിന് മാറ്റുകൂട്ടും.
Content Highlights: A total of 60 films across various categories will be screened on the third day of the 18th IDSFFK. Prominent screenings include Frederick Wiseman's 'Law and Order' and late filmmaker R. Sharath's tribute works. Special categories feature International Non-Fiction, Campus Films, Best of Annecy, Annecy Kids, and Films from Nepal. Interactive events like 'Meet the Director' and 'Face to Face' sessions are scheduled alongside film screenings. Delhi-based Malayali band 'Mehfil-e-Sama' will perform a Sufi-Hindustani music concert in the evening.
Published: 26 Sept 2026, 04:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented