ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍ പ്രവര്‍ത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളില്‍നിന്ന് കമ്മീഷന്‍ ഇനത്തില്‍ ഈടാക്കിയ തുക നിക്ഷേപകര്‍ക്ക് തിരികെ നല്‍കും.
2018 ജൂണിനും 2020 ഏപ്രിലിനും ഇടയില്‍ ഈടാക്കിയ കമ്മീഷനാണ് തിരികെ നല്‍കുക. ഈതുക യൂണിറ്റ് ഉടമകളുടെ എന്‍എവിയില്‍ ചേര്‍ക്കും.
പ്രവര്‍ത്തനം നിര്‍ത്തിയ ഫണ്ടുകളിലെ പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കാന്‍ ചുമതലപ്പെടുത്തിയ എസ്ബിഐ മ്യൂച്വല്‍ ഫണ്ടിന് കമ്മീഷന്‍ തുക കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍.
ആറ് ഫണ്ടുകളുടെയും റഗുലര്‍ പ്ലാനിലെ നിക്ഷേപകര്‍ക്കാണ് പണം തിരികെ ലഭിക്കുക. കമ്മീഷന്‍ തുക ഈടാക്കാത്തതിനാലാണ് ഡയറക്ട് പ്ലാനുകളിലെ നിക്ഷേപകര്‍ക്ക് ഈ തുകയ്ക്ക് അര്‍ഹതയില്ലാത്തത്. റഗുലര്‍ പ്ലാനുകളില്‍ ചേരുന്നവരില്‍നിന്നാണ് വിതരണക്കാരുടെയും ഏജന്റുമാരുടെയും കമ്മീഷന്‍ തുകകൂടി ഈടാക്കുന്നത്.
ആറുഫണ്ടുകളിലെയും നിക്ഷേപകരില്‍നിന്ന് ഈടാക്കിയ മാനേജുമെന്റ്, അഡൈ്വസറി ഫീസുകള്‍ തിരിച്ചുകൊടുക്കാന്‍ 2021 ജൂണില്‍ സെബി ഫ്രാങ്ക്‌ളിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രവര്‍ത്തനം നിര്‍ത്തിയ ഫണ്ടുകളില്‍ 26,098.19 കോടി രൂപ ഇതിനകം നിക്ഷേപകര്‍ക്ക് കൈമാറി. മൊത്തം നിക്ഷേപത്തിന്റെ 103.50ശതമാനമാണിത്. ഫ്രാങ്ക്‌ളിന്‍ ഇന്ത്യ അള്‍ട്രാ ഷോട്ട് ബോണ്ട് ഫണ്ട്, ഫ്രാങ്ക്‌ളിന്‍ ഇന്ത്യ ലോ ഡ്യൂറേഷന്‍ ഫണ്ട്, ഷോട്ട് ടേം ഇന്‍കം ഫണ്ട്, ഇന്‍കം ഓപ്പര്‍്ച്യൂണിറ്റീസ് ഫണ്ട്, ഡൈനാമിക് അ്ക്യൂറല്‍ ഫണ്ട്, ക്രെഡിറ്റ് റിസ്‌ക് ഫണ്ട് എന്നിവയുടെ പ്രവര്‍ത്തനമാണ് 2020 ഏപ്രില്‍ 23ന് മരവിപ്പിച്ചത്.
Content Highlights: Franklin Templeton to repay commissions charged on six shut schemes
Published: 28 Mar 2022, 03:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented