ഇ.ഡി കത്ത് കൊടുക്കുമ്പോള്‍ അതില്‍ നടപടിയെടുക്കാതിരിക്കാന്‍ പോലീസിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ കേസെടുക്കണം എന്ന ഇ.ഡിയുടെ കത്തിൽ പ്രതികരണവുമായി ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. വിഷയത്തിൽ സർക്കാർ ഇടപെടുന്നില്ലെന്നും പോലീസ് അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇ.ഡി ഒരു കത്ത് കൊടുക്കുമ്പോൾ അതിൽ നടപടിയെടുക്കാതിരിക്കാൻ പോലീസിന് കഴിയില്ല. ഞങ്ങൾ അതിൽ ഇടപെടുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. അതാണ് മുഖ്യമന്ത്രിയെടുത്ത നിലപാട്. പക്ഷേ കത്തിലെ ആരോപണങ്ങൾ വളരെ ഗുരുതരമാണെന്നാണ് ഞാൻ മനസിലാക്കുന്നത്.' -കെ. മുരളീധരൻ പറഞ്ഞു.
പാർട്ടി സസ്‌പെൻഡ് ചെയ്ത പാളയം പ്രദീപിനെ എംഎൽഎയുടെ സ്റ്റാഫാക്കുന്ന കാര്യം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് തീരുമാനമെടുത്ത് കഴിഞ്ഞാൽ അതാണ് പാർട്ടി നിലപാട്. അങ്ങനെയൊരാൾ പാർട്ടിയുടെ പേരിൽ ഒരു സ്ഥാനത്തും വരില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
Content Highlights: Health and Devaswom Minister K Muraleedharan addressed the ED letter seeking action against Pinarayi Vijayan, stating the allegations are serious but the law will take its course without government interference.
Published: 09 Sept 2026, 05:15 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented