ഓഹരി അധിഷ്ഠിത മ്യൂച്വൽ ഫണ്ട് സ്കീമുകളിലെ യൂണിറ്റുകളിൽ നിക്ഷേപം നടത്തുന്ന കൊട്ടക് മൾട്ടി സെക്ടർ ഒമ്‌നി ഫണ്ട് ഓഫ് ഫണ്ട്സ് പുറത്തിറക്കി.മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങൾക്കനുസരിച്ച് വിവിധ മേഖലകളിൽ നിന്നുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താനും ലളിതവും അച്ചടക്കമുള്ളതുമായ നിക്ഷേപ മാർഗ്ഗം ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ന്യൂ ഫണ്ട് ഓഫർ സെപ്റ്റംബർ 22-ന് അവസാനിക്കും. വ്യക്തിഗത നിക്ഷേപകർക്ക് സ്വന്തം നിലയിൽ സെക്ടർ സ്കീമുകൾ തിരഞ്ഞെടുക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ ഘടനാപരമായ നിക്ഷേപരീതിയാണ് ഇത് പിന്തുടരുന്നത്.
ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപ തുക. എസ്.ഐ.പി.യാണെങ്കിൽ 500 രൂപയുമാണ്. സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് വിവിധ സെക്ടറുകളിലെ നിക്ഷേപ വിഹിതം പുനഃക്രമീകരിക്കാൻ ഫണ്ടിന് കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത.
Content Highlights: Launched by Kotak to invest in units of equity-oriented mutual fund schemes., NFO closes on September 22., Minimum investment is 1,000 rupees and 500 rupees for SIP., Dynamically adjusts investment allocation across sectors based on market conditions.
Published: 09 Sept 2026, 11:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented