ബറോഡ ബിഎൻപി പാരിബാസ് എഎംസിയുടെ സിഇഒ ആയി മധു നായരെ നിയമിച്ചു. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 57,000 കോടി പിന്നിട്ട നിർണായക ഘട്ടത്തിലാണ് നേതൃമാറ്റമെന്നത് ശ്രദ്ധേയമാണ്. ബാങ്ക് ഓഫ് ബറോഡയിൽനിന്ന് ഡെപ്യൂട്ടേഷനിലെത്തി എംഡിയും സിഇഒയുമായ സഞ്ജയ് കുമാർ ഗ്രോവറിന് പകരമാണ് നിയമനം.
എച്ച്എസ്ബിസി, ഇൻവെസ്‌കോ, കോട്ടക് തുടങ്ങിയ സ്ഥാപനങ്ങളിൽ ഉന്നത സ്ഥാനങ്ങൾ വിഹിച്ചി മധു നായർ 28 വർഷത്തിലധികം ഈ മേഖലയിൽ പരിചയ സമ്പത്തുള്ളയാളാണ്. യൂണിയൻ മ്യൂച്വൽ ഫണ്ടിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
ഹാർവാർഡ് ബിസിനസ് സ്‌കൂളിൽനിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം വിപണിയിൽ റീട്ടെയിൽ നിക്ഷേപകരുടെ പെരുമാറ്റത്തെക്കുറിച്ച് മികച്ച അനുഭവ സമ്പത്തുള്ളയാളാണ്.
Content Highlights: Madhu Nair is the new CEO of Baroda BNP Paribas AMC., Replaces Sanjay Kumar Grover after company assets cross Rs 57,000 crore., Brings over 28 years of experience from HSBC, Invesco, Kotak, and Union Mutual Fund., Alumnus of Harvard Business School with expertise in retail investor behavior.
Published: 14 Aug 2026, 10:50 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented