മഞ്ചേരി : യു.ഡി.എഫ്. സർക്കാർ പൊതുജനാരോഗ്യ മേഖലയെ കുത്തകകൾക്ക് വിട്ടുകൊടുക്കാൻ ശ്രമിക്കുന്നൂവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തി.

To advertise here,

ചൊവ്വാഴ്ച രാവിലെ സി.ഐ.ടി.യു. സെന്റർ പരിസരത്തുനിന്നാരംഭിച്ച മാർച്ച് മെഡിക്കൽ കോളേജ് ആശുപത്രി കവാടത്തിനുമുൻപിൽ പോലീസ് തടഞ്ഞു. തുടർന്നുനടന്ന പ്രതിഷേധസംഗമം സംസ്ഥാന ജോ. സെക്രട്ടറി കെ. ശ്യാംപ്രസാദ് ഉദ്ഘാടനംചെയ്തു.

യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തി നാലുമാസം പിന്നിടുമ്പോൾ ചികിത്സാ പിഴവുകളും മരുന്നുക്ഷാമവും ഡോക്ടർമാരുടെ കുറവുംകൊണ്ട് ആരോഗ്യമേഖല കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് സമരക്കാർ ആരോപിച്ചു. ജില്ലാ പ്രസിഡന്റ് പി. ഷബീർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ. നീതു, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇ. അഫ്സൽ, പി. രതീഷ്, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എം. സജാദ്, എ. അനസ്, പി. സുമിത്ത്, കെ.വി. ശ്രീജേഷ്, ഇ. ഷിജിൽ, എൻ.എം. ഷഫീഖ് എന്നിവർ സംസാരിച്ചു.