കരുളായി : ലോകസമാധാനത്തിനുള്ള അഹ്മദിയ്യ ഖലീഫയുടെ ആഹ്വാനം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള വിവിധ പരിപാടികളുടെ ഭാഗമായി അഹമ്മദിയാ ജമാഅത്ത് സംഘടിപ്പിക്കുന്ന ‘റൈഡ് ടു പീസ്’ ബൈക്ക് യാത്ര കേരളത്തിൽനിന്ന്‌ പുറപ്പെട്ടു.

To advertise here,

റഹീം അഹ്മദ്, ജെ.എച്ച്. നിസാർ, റോഷൻ അഹ്മദ് എന്നിവർ നയിക്കുന്ന ബൈക്ക് റൈഡ് കരുളായിയിൽ ബ്ലോക്ക് പഞ്ചായത്തംഗം ടി. സുരേഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്തു. ‘എല്ലാവരോടും സ്‌നേഹം, ആരോടുമില്ല വെറുപ്പ്’ എന്ന അഹ്മദിയ്യ ഖലീഫയുടെ സന്ദേശം ജനഹൃദയങ്ങളിലെത്തിക്കാനുള്ള ഈ ബൈക്ക് റൈഡിന് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 22-ന് പഞ്ചാബിലെ ഖാദിയാനിൽ എത്തിച്ചേരും. ചടങ്ങിൽ അഹമ്മദിയാ ജമാഅത്ത് ജില്ലാ അമീർ സി.എച്ച്. സിദ്ധിഖ്, മൗലവി ഷബീൽ അഹ്മദ് എന്നിവർ പ്രസംഗിച്ചു.