അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും തിരുമാന്ധാംകുന്ന് ക്ഷേത്രം കേന്ദ്രമായി തീർഥാടന ടൂറിസം പദ്ധതി നടപ്പാക്കുമെന്നും സാംസ്കാരിക, ടൂറിസം വികസനവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.
തിങ്കളാഴ്ച ക്ഷേത്രദർശനത്തിനെത്തിയ മന്ത്രി ദേവസ്വം ട്രസ്റ്റി പ്രതിനിധികളും ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട് ക്ഷേത്രംനൽകുന്ന രൂപരേഖ ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
രാമപുരം നാലമ്പല-സീതാദേവിക്ഷേത്രവുമായി ബന്ധപ്പെടുത്തിയാണ് തീർഥാടന ടൂറിസം സാധ്യത മന്ത്രി മുന്നോട്ടുവെച്ചത്.
ഈ സാധ്യത ടൂറിസം സെക്രട്ടറിയുമായി ബന്ധപ്പെട്ട് സർക്കാർ പരിശോധിക്കും.
പാർക്കിങ് ഗ്രൗണ്ട്, കുളം എന്നിവ നവീകരിക്കുന്നതിനുള്ള നിർദ്ദേശം മഞ്ഞളാംകുഴി അലി എം.എൽ.എ. കൈമാറി. നാലമ്പലക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിന്റെ പദ്ധതികൾ യാഥാർഥ്യമാക്കാൻ നാലമ്പലം ക്ഷേത്രം ഭാരവാഹികൾ മന്ത്രിക്ക് നിവേദനംനൽകി. യാത്ര, താമസം എന്നിവ മെച്ചപ്പെട്ട രീതീയിൽ ഒരുക്കും. നാടിന്റെ സാംസ്കാരിക പൈതൃകവും ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
മഞ്ഞളാംകുഴി അലി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ, കോൺഗ്രസ് നേതാക്കളായ വി. ബാബുരാജ്, സി. സുകുമാരൻ, കെ.എസ്. അനീഷ്, മുരളിധരൻ, ആർ. സേതുമാധവൻ, ട്രസ്റ്റ് അംഗങ്ങൾ, ക്ഷേത്രം ജീവനക്കാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Published: 24 Nov 2026, 04:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented