മഞ്ചേരി : മുഖകാന്തി വർധിപ്പിക്കുന്നതിനെന്നപേരിൽ മെർക്കുറി അടങ്ങിയ ഫെയ്‌സ് ക്രീമുകളും ചില ജിം സെന്ററുകളിലൂടെ അനധികൃത പ്രോട്ടീൻ പൊടികളും വിൽപ്പന നടത്തുന്നവർക്കെതിരേ അന്വേഷണംനടത്തി കർശന നടപടി സ്വീകരിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ ഈസ്റ്റ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഇത്തരം ഉത്പന്നങ്ങൾ കരൾ, വൃക്ക രോഗങ്ങൾക്ക് കാരണമാകുന്നുവെന്ന വാർത്തകൾ ഞെട്ടിക്കുന്നതാണെന്ന് സമ്മേളനം വിലയിരുത്തി. സർക്കാർ പ്രഖ്യാപിച്ച മിനിമം കൂലി എല്ലാ ഫാർമസിസ്റ്റുകൾക്കും ലഭ്യമാക്കുക, പെൻഷൻ പദ്ധതി ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
അഡ്വ. എം. റഹ്‌മത്തുള്ള എം.എൽ.എ. ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് പി. യദു കൃഷ്ണൻ അധ്യക്ഷനായി.
വനിതാവിഭാഗം സംസ്ഥാന ചെയർപേഴ്സൺ പി. ഷറഫുന്നിസ, ടി. സുഹൈബ്, മുനീർ, അഡ്വ. എം. ഷംസുദ്ദീൻ, പി.കെ. മിനിതമോൾ, കെ. രൻജിത്ത്, കെ. ലീന, ജില്ലാ സെക്രട്ടി പി. നുഫൈൽ, ആർ. അഖിൽകുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: പി. യദു കൃഷ്ണൻ (പ്രസി.), എം. പ്രസന്നകുമാരി, സി. സലീഫ് (വൈസ്. പ്രസി.),
പി. നുഫൈൽ (സെക്ര.), പി.കെ. മിനിതമോൾ, വി. ജൗഹറുന്നീസ (ജോ. സെക്ര.), ആർ. അഖിൽകുമാർ (ഖജാ.).
Published: 23 Nov 2026, 01:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented