തിരൂർ : മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ. സംസ്ഥാന പ്രതിനിധിസമ്മേളനം തിരൂരിൽ പി.പി. സുനീർ എം.പി. ഉദ്ഘാടനംചെയ്തു. സംസ്ഥാന പ്രസിഡന്റ് ശശികുമാർ കാളികാവ് അധ്യക്ഷതവഹിച്ചു.
‘മനുഷ്യാവകാശവും ധാർമികതയും’ എന്ന വിഷയത്തെ ആസ്‌പദമാക്കി സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ‘സംഘടനയും ഉത്തരവാദിത്വവും’ എന്ന വിഷയത്തിൽ ദേശീയ ചെയർമാൻ ഡോ. പ്രകാശ് പി. തോമസ് സംസാരിച്ചു.
ദേശീയ വൈസ് പ്രസിഡന്റ് റിട്ട. ജഡ്‌ജി ലീലാമണി, ഭദ്രകീർത്തി, ദേശീയ സെക്രട്ടറിമാരായ നജീബ് തിരുവനന്തപുരം, ശിവാഗി ശെൽകുമാർ, കെ.പി.സി.സി. സെക്രട്ടറി കെ.പി. അബ്ദുൽമജീദ്, അഡ്വ. പി.പി. ഹാരിഫ്, സംസ്ഥാന ട്രഷറർ എൻ. ലളിത, മുസ്തഫ ഹാജി പുത്തൻതെരു, കരിയം ബി. ചന്ദ്രൻ
എന്നിവർ പ്രസംഗിച്ചു. അഷ്റഫ് മുണ്ടോടം, റഷീദ് തലക്കടത്തൂർ, അഷ്റഫ് കളത്തിങ്ങൽപ്പാറ, സുഹറ തിരൂർ എന്നിവരെ പുരസ്‌കാരം നൽകി ആദരിച്ചു. സമ്മേളനത്തിന്റെ സമാപനസമ്മേളനം എം.എൽ.എ. കുറുക്കോളി മൊയ്തീൻ ഉദ്ഘാടനംചെയ്തു. ശശികുമാർ കാളികാവ് അധ്യക്ഷതവഹിച്ചു.
രവി തേലത്ത് പ്രഭാഷണം നടത്തി. ദേശീയ ചെയർമാൻ ഡോ. പ്രകാശ് പി. തോമസ്, സംസ്ഥാന ജനറൽ സെക്രട്ടറി കരിയം ബി. ചന്ദ്രൻ, മനാഫ് താനൂർ, മുസ്തഫ ഹാജി താനൂർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കരിയം ബി. ചന്ദ്രൻ (പ്രസി.), മുസ്‌തഫ ഹാജി പുത്തൻതെരു (ജന. സെക്ര.), ലളിത കണ്ണൂർ (ട്രഷ.).
Published: 23 Nov 2026, 01:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented