മലപ്പുറം : ശിശുദിനവാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റും ചേർന്ന് പൊതുജനങ്ങൾക്കായി മിനി മാരത്തൺ നടത്തി. മലപ്പുറം ഗവ. കോളേജ് മുതൽ കുന്നുമ്മൽ വരെയായിരുന്നു മാരത്തൺ. നൂറോളംപേർ പങ്കെടുത്തു.
കുട്ടികളുടെ സംരക്ഷണവും ക്ഷേമവും സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്വമാണെന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിനി മാരത്തൺ നടത്തിയത്. കുട്ടികളുടെ അവകാശസംരക്ഷണത്തിൽ പൊതുജനങ്ങളുടെ ശ്രദ്ധയും പങ്കാളിത്തവും വർധിപ്പിക്കുന്നതിനും ആരോഗ്യകരമായ ജീവിതശൈലിയും കായികസംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനും പരിപാടി സഹായകരമായി.
മിനി മാരത്തണിന്റെ ടീ ഷർട്ട് റവന്യൂമന്ത്രി എ.പി. അനിൽകുമാർ പ്രകാശനംചെയ്തു. ഡി.വൈ.എസ്.പി., സി ബ്രാഞ്ച് ആൻഡ് സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റ് നോഡൽ ഓഫീസർ മുഹമ്മദ് ഹനീഫ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു.
ശിശുദിനവാരാഘോഷത്തിന്റെ സമാപനസമ്മേളനം സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം അഡ്വ. പി. ഷാജേഷ് ഭാസ്കർ ഉദ്ഘാടനംചെയ്തു.
ജില്ലാ വനിതാ ശിശു വികസന ഓഫീസർ എസ്.എൽ. ശ്യാം ശങ്കർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ടി.എൻ. ധന്യ, മങ്കട സി.ഡി.പി.ഒ. ഷൈനി, ലീഗൽ കം പ്രൊബേഷൻ ഓഫീസർ പി. ഫവാസ്, പ്രൊട്ടക്ഷൻ ഓഫീസർമാരായ എ.കെ. മുഹമ്മദ് സാലിഹ്, ഫസൽ പുള്ളാട്ട് എന്നിവർ പങ്കെടുത്തു.
Published: 23 Nov 2026, 01:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented