മേലാറ്റൂർ : 80 ശതമാനത്തിലധികം പണി പൂർത്തിയായ മേലാറ്റൂരിലെ ക്രോസിങ് സ്റ്റേഷൻ കമ്മിഷൻ ചെയ്തു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് ക്രോസിങ് സ്റ്റേഷനിൽ സിഗ്നൽ സംവിധാനങ്ങളുടെയടക്കം പരിശോധന വിജയകരമായി പൂർത്തിയാക്കി കമ്മിഷൻ നടന്നത്.
പുതിയ സ്റ്റേഷൻ മാസ്റ്ററും മറ്റ് ജീവനക്കാരും ചുമതലയേറ്റിട്ടുണ്ട്. കമ്മീഷൻ കഴിഞ്ഞതോടെ ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന തീവണ്ടികൾ ക്രോസിങ് സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലേക്കാണ് കൊണ്ടുവന്ന് നിർത്തുന്നത്. ഇക്കാര്യം യാത്രക്കാർ ശ്രദ്ധിക്കേണ്ടതുണ്ട്.
തീവണ്ടികൾ ക്രോസ് ചെയ്യുന്നതിനുള്ള പാളത്തിന്റെ പണി പൂർത്തിയായി. അലൈൻമെന്റ് ജോലികളാണിപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി അലൈൻമെന്റ് എൻജിൻ ക്രോസിങ്ങിനുള്ള പാളത്തിലൂടെ കയറ്റിയിറക്കി പരീക്ഷണവും നടക്കുന്നുണ്ട്.
കമ്മിഷൻ നടന്നെങ്കിലും ക്രോസിങ് സ്റ്റേഷനിൽ ടിക്കറ്റ് കൗണ്ടർ ഉൾപ്പെടെയുള്ളവ പ്രവർത്തനസജ്ജമായിട്ടില്ല.
ക്രോസിങ് സ്റ്റേഷനു പുറകിലായി വാഹന പാർക്കിങ്ങിനുള്ള സ്ഥലത്തിന്റെ പണി പൂർത്തിയാകേണ്ടതുണ്ട്.
മറ്റ് അനുബന്ധപണികളും നടക്കേണ്ടതുണ്ട്. അതെല്ലാം വേഗത്തിൽ പുരോഗമിക്കുകയാണ്. അത് പൂർത്തിയായാൽ പുതിയ ക്രോസിങ് സ്റ്റേഷൻ പൂർണതോതിൽ പ്രവർത്തനസജ്ജമാകും.
റെയിൽവേ അനുവദിച്ച 14.58 കോടി രൂപ ചെലവിലാണ് ക്രോസിങ് സ്റ്റേഷനും പാളവും പ്ലാറ്റ്‌ഫോമും അനുബന്ധസൗകര്യങ്ങളുമെല്ലാം ഒരുക്കുന്നത്.
Published: 25 Oct 2026, 03:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented