ആംബുലൻസുകൾ കുടുങ്ങുന്നു
ആലത്തൂർ : അടിപ്പാതകളുടെ നിർമാണവും വടക്കഞ്ചേരി മേൽപ്പാലത്തിൽ അടിക്കടിയുള്ള അറ്റകുറ്റപ്പണിയും മൂലം ദേശീയപാതയിൽ ഗതാഗത തടസ്സം പതിവാകുന്നു. വെള്ളിയാഴ്ച രാത്രി തൃശ്ശൂർ ദിശയിൽ ആരംഭിച്ച ഗതാഗത തടസ്സം ശനിയാഴ്ച വൈകീട്ടും തുടർന്നു. വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയാണ്.
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മറ്റുസ്വകാര്യ ആശുപത്രികളിലേക്കുമുള്ള ആംബുലൻസുകൾ കടന്നുപോകാൻ പ്രയാസം നേരിടുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരേയും ഇത് ബാധിക്കുന്നു.
ആലത്തൂർ സ്വാതി ജങ്ഷൻ, വാനൂർ, ഇരട്ടക്കുളം എന്നിവിടങ്ങളിലാണ് പുതിയ അടിപ്പാതകൾ നിർമിക്കുന്നത്. പലയിടത്തും ഗതാഗതം ഒറ്റവരിയായും സർവീസ് പാതയിലൂടെയും തിരിച്ചുവിട്ടിരിക്കുകയാണ്. ഇതിലൂടെ വലിയ ചരക്ക് ലോറികൾ പോകുമ്പോൾ പിന്നാലെ വരുന്ന മറ്റ് വാഹനങ്ങൾക്ക് മറികടന്ന് പോകാനുള്ള സ്ഥലം ഇല്ലാത്തതാണ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നത്. വാഹനങ്ങൾകേടായി നിന്നാലും പ്രശ്‌നമാകും.
ഹൈവേ പോലീസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും ഗതാഗത തടസ്സം അപ്രതീക്ഷിതമായി ഉണ്ടാകുന്നതിനാൽ ഒന്നും ചെയ്യാനാകാതെ വരുന്നു.
Published: 25 Oct 2026, 03:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented