നിലമ്പൂർ : പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വനങ്ങളും വന്യജീവികളും വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള ബോധവത്കരണത്തിനായി മുണ്ടേരി ഗവ. ഹൈസ്കൂളും പോത്തുകൽ വനംസ്റ്റേഷനുംചേർന്ന് വന്യജീവി വാരാഘോഷം സംഘടിപ്പിച്ചു. വിദ്യാർഥികൾക്കായി ക്വിസ്, ചിത്രരചനാമത്സരങ്ങൾ നടത്തി. ക്വിസ് മത്സരത്തിൽ കെ. ഫൈഹാ ശംസു, മുഹമ്മദ് നഹൽ എന്നിവരും ചിത്രരചനാ മത്സരത്തിൽ ലിറ്റിമോൾ, ഇൻഷാ മെഹറീൻ എന്നിവരും ഒന്നുംരണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

To advertise here,

വഴിക്കടവ് വനം റേഞ്ച് ഓഫീസർ പി. വിമൽ പരിപാടി ഉദ്ഘാടനംചെയ്തു. പോത്തുകൽ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. ബിജു അധ്യക്ഷത വഹിച്ചു. പടുക്ക ഫോറസ്റ്റ് സ്റ്റേഷൻ സെക്‌ഷൻ ഫോറസ്റ്റ്ഓഫീസർ സജി ജോൺ വിദ്യാർഥികളുമായി സംവദിച്ചു.

പ്രഥമാധ്യാപകൻ കെ. അബ്ദുൽ അസീസ്, പി.ടി.എ. പ്രസിഡന്റ് നൗഫൽ ചങ്ങരായി, എസ്.എം.സി. ചെയർമാൻ റഫീഖ് പെരുമ്പിലായി, ശാന്തി കൃഷ്ണ എന്നിവർ സംസാരിച്ചു. പോത്തുകൽ ഫോറസ്റ്റ് സ്റ്റേഷൻ ബി.എഫ്.ഒ.മാരായ ടി. ഷാക്കിർ, ജെ. ജസ്റ്റീന, ഹനാൻ മധുരക്കറിയൻ, സിവിൽ പോലീസ് ഓഫീസർ അശ്വിൻ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വംനൽകി.

പൂക്കോട്ടുംപാടം : വനം വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ടി.കെ. കോളനി വി.എസ്.എസിന്റെ നേതൃത്വത്തിൽ കോട്ടപ്പുഴയിലെ വിവിധ ഭാഗങ്ങൾ ശുചീകരിച്ചു. ഗ്രീൻ കോട്ടപ്പുഴ എന്നപേരിൽ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ ഉദ്ഘാടനംചെയ്തു. കെ. ബിന്ദു അധ്യക്ഷയായി. കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ മുബഷിർ, പഞ്ചായത്തംഗം രമ്യ, ചക്കിക്കുഴി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ദിവാകരനുണ്ണി, വി.എസ്.എസ്. പ്രസിഡന്റ് മോനി, സെക്രട്ടറി ജിയേഷ്, എക്‌സിക്യുട്ടീവ് അംഗങ്ങളായ ബാലസുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു. എസ്.എഫ്.ഒ.വി.എസ്. അച്യുതൻ, ബി.എഫ്.ഒ.മാരായ ആർ.എസ്. ശ്രീരാജ്, ഇ.കെ. ജിയേഷ്, വി.എസ്.എസ്. എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരുടെ കൂട്ടായ്‌മയിലാണ് കോട്ടപ്പുഴയുടെ വിവിധ കടവുകളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കംചെയ്തത്. വിനോദസഞ്ചാരികൾ നിക്ഷേപിച്ചുപോകുന്നതാണ് ഇതിൽ കൂടുതലും. ശേഖരിച്ച മാലിന്യം ഹരിതകർമസേനയ്ക്ക് കൈമാറി.