എടപ്പാൾ : മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം എന്ന ലക്ഷ്യത്തോടെയുള്ള സർക്കാരിന്റെ ‘നിർമലം പുതുയുഗ ശുചിത്വ കേരളം കാപെയ്‌നിന്റെ (സീറോവേസ്റ്റ് മാതൃക) വട്ടംകുളം പഞ്ചായത്തിലെ ഉദ്ഘാടനം വി.എസ്. ജോയ് എം.എൽ.എ.

To advertise here,

നിർവഹിച്ചു.

ഹരിതകർമ്മസേന ശേഖരിക്കുന്ന മാലിന്യം അന്നേദിവസംതന്നെ തരംതിരിച്ച് എം.സി.എഫുകളിൽ കെട്ടിക്കിടക്കാതെ സീറോ വേസ്റ്റ് മാതൃകയിലേക്ക് മാറ്റും.

എക്കോ വേൾഡ് വേസ്റ്റ് മാനേജ്മെന്റ് കമ്പനിയുമായി സഹകരിച്ചാണ് പ്രവർത്തന രൂപരേഖ തയ്യാറാക്കിയത്. നിലവിൽ 40 അംഗങ്ങളാണ് ഹരിതകർമ്മസേനയിൽ പ്രവർത്തിക്കുന്നത്.

ഇത് 100 അംഗങ്ങളായി ഉയർത്തുകയും സ്ക്രാപ് പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ഇനോക്കുലം നിർമ്മാണ യൂണിറ്റ് നിർമ്മാണം ആരംഭിക്കുകയും ചെയ്യും. ഇതോടൊപ്പം ഹരിതകർമ്മസേനയ്ക്ക് നൽകുന്ന രണ്ടാമത്തെ വാഹനത്തിന്റെ ഫ്ലാഗ്ഓഫ് കർമ്മവും നടന്നു. ഹരിതകർമ്മ സേനാംഗങ്ങൾക്ക് പരിശീലനവും ജനകീയ ശുചിത്വസന്ദേശ വിളംബരറാലിയും നടന്നു.

പ്രസിഡന്റ് ഷാജിമോൾ പാലത്തിങ്കൽ അധ്യക്ഷയായി. എം.ജി. സുരേഷ് എക്കോ വേൾഡ് ചെയർമാൻ ഇബ്രാഹിമിനെ ആദരിച്ചു.

ഹരിതകർമ്മസേന വിവരശേഖരണ ഫോം പ്രകാശനം മലപ്പുറം ജില്ലാ പ്രസിഡൻറ്‌ അസോസിയേഷൻ പ്രസിഡൻറ്‌ മുജീബ് പൂളക്കൽ നിർവഹിച്ചു.

അബ്ദുൾ മജീദ് കഴുങ്ങിൽ, ആർ. രാജേഷ്, അഡ്വ. ആർ. ഗായത്രി, എം.എ. നജീബ്, ആസിയ പറക്കുഴിയിൽ, വി. സുമതി, എ.എസ്. സുബിത, ടി.പി. ഹൈദരലി, ഷമീന ഷഫീക്, വി.പി.എം. മുസ്തഫ, എൻ ചന്ദ്രബോസ്, സുനിൽകുമാർ, ജിതേഷ്, ബിന്ദു, എന്നിവർ പ്രസംഗിച്ചു.