കൊളപ്പുറം : എ.ആർ.നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായിരുന്ന ഇന്ദിരാഗാന്ധിയുടെ നാല്പത്തിരണ്ടാം രക്തസാക്ഷിത്വദിനാചരണം മണ്ഡലംപ്രസിഡന്റ് തെങ്ങിലാൻ ഹംസ ഉദ്ഘാടനംചെയ്തു.
ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടിയേയും സർദാർ വല്ലഭായ് പട്ടേലിനേയും അനുസ്മരിച്ചു. പുഷ്പാർച്ചനയും പ്രതിജ്ഞയും നടന്നു. മുസ്തഫ പുള്ളിശ്ശേരി അധ്യക്ഷനായി. സുലൈഖ മജീദ്, പി.സി. ഹുസൈൻ ഹാജി, ശ്രീജാ സുനിൽ, കരീം കാമ്പ്രൻ, എൻ.വി. നഫീസ, കൊളക്കാട്ടിൽ ഇബ്രാഹിംകുട്ടി, രാജൻ വാക്കയിൽ, പി.സി. നിയാസ്, വിപിന അഖിലേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
വേങ്ങര : കോൺഗ്രസ് വേങ്ങര മണ്ഡലം കമ്മിറ്റിയുടെ ഇന്ദിരാഗാന്ധി അനുസ്മരണവും ഐക്യദാർഢ്യ പ്രതിജ്ഞയും കെ.പി.സി.സി. അംഗം പി.എ. ചെറീത് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ്. കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. എ.കെ.എ. നസീർ, പി.പി. സഫീർ ബാബു, സോമൻ ഗാന്ധിക്കുന്ന്, ഒ.കെ. വേലായുധൻ, സുബൈർ ബാവ തുടങ്ങിയവർ പ്രസംഗിച്ചു.
Published: 02 Nov 2026, 12:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented