വിളയിൽ : ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ കേരളത്തിനുവേണ്ടി സ്വർണം നേടിയ മുഹമ്മദ് ജസീൽ നാടിന് അഭിമാനമായി.

To advertise here,

ചെന്നൈയിൽ നടന്ന ജൂനിയർ അത്‍ലറ്റിക് മീറ്റിൽ അണ്ടർ 20 പുരുഷൻമാരുടെ വിഭാഗം 3000 മീറ്ററിൽ 8 മിനിറ്റ്‌ 19 സെക്കൻഡിലാണ് മുഹമ്മദ് ജസീൽ സ്വർണം നേടിയത്.

സുല്ലമുസ്സലാം സയൻസ് കോളേജിലെ ഇക്കണോമിക്‌സ് രണ്ടാംവർഷ വിദ്യാർഥിയായ മുഹമ്മദ് ജസീൽ വിളയിൽ പറപ്പൂർ ചെറിയപറമ്പ് സ്വദേശിയാണ്. കളത്തിങ്ങൽ ചിറ്റാറപ്പറ്റ ജമാൽകുട്ടിയുടെയും സഫ്രീനയുടെയും മകനാണ്.

 

കഴിഞ്ഞ സൗത്ത് സോൺ ജൂനിയർ നാഷണൽ അത്‌ലറ്റിക് മീറ്റിൽ 3000 മീറ്ററിലും 1500 മീറ്ററിലും വെള്ളി നേടിയിരുന്നു.ജൂനിയർ സ്റ്റേറ്റ് മീറ്റിൽ എട്ടുമിനിറ്റ് 31 എന്ന സമയം കുറിച്ചുകൊണ്ട് സംസ്ഥാന റെക്കോഡിട്ടു.

സുല്ലമുസ്സലാം സയൻസ് കോളേജ് കായിക മേധാവി കെ.വി. ആമീർ സുഹൈലിന്റെ കീഴിലാണ് പരിശീലനം. അന്താരാഷ്‌ട്രതലത്തിൽ മത്സരിച്ച് മെഡലുകൾ നേടണമെന്ന ലക്ഷ്യത്തിനായുള്ള കഠിനപരിശ്രമത്തിലാണ് താരം.