വേങ്ങര : നവംബർ ഒന്നുമുതൽ വേങ്ങര പഞ്ചായത്ത് ഓഫീസിലെത്തുന്ന ഭിന്നശേഷിക്കാരേയും എഴുപത് കഴിഞ്ഞ മുതിർന്ന പൗരൻമാരേയും സൗജന്യമായി ചായ നൽകി സ്വീകരിക്കും.

To advertise here,

എഴുപതാം കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായാണ് വേങ്ങര ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ കിയോസ്‌ക് വഴി ‘സ്നേഹച്ചായ’ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ തുക ഭരണസമിതിയംഗങ്ങളുടെയും മറ്റു സന്നദ്ധ സ്പോൺസർമാരുടെയും സഹകരണത്തോടെ കണ്ടെത്തും. പദ്ധതി വേങ്ങര പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ ഉദ്ഘാടനംചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എ.കെ. സബ്‌ന ഇബ്രാഹീം അധ്യക്ഷതവഹിച്ചു. സാദിഖ് കോടിയാട്ട്, വി.ടി. മൊയ്ദീൻ, സുഹാസ് ലാൽ, ഉമ്മർ കൈപ്രൻ, എം.പി. അഹമ്മദ്, എ.കെ. മജീദ്, ഒ.കെ. വേലായുധൻ, സക്കീന തൂമ്പിൽ, കെയർഗീവർ എ.കെ. ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.