റാന്നി : റാന്നി പുതിയ പള്ളിയോടത്തിന്റെ നിർമാണത്തിനായി ദക്ഷിണനൽകി ശിൽപിയെ ആചാരപരമായി ക്ഷണിച്ചു. ഭഗവതികുന്ന് ദേവീക്ഷേത്രത്തിൽ പ്രാർഥനയും വഴിപാടും നടത്തിയശേഷം പഴവങ്ങാടിക്കര എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് കെ. ഗോപാലകൃഷ്ണക്കുറുപ്പ്, പള്ളിയോട സമിതി ജനറൽ കൺവീനർ അഡ്വ.ഷൈൻ ജി. കുറുപ്പ് എന്നിവർ ചേർന്ന് ശില്പി അയിരൂർ സന്തോഷ് ആചാരിക്ക് ദക്ഷിണ നൽകി. വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയാണ് ചടങ്ങുകൾ നടന്നത്.
കരയോഗം സെക്രട്ടറി പി.കെ. മോഹനൻനായർ, പള്ളിയോട നിർമാണസമിതി ചെയർമാൻ റിങ്കു ചെറിയാൻ, ജനറൽ സെക്രട്ടറി ടി.കെ. രാജപ്പൻ എന്നിവർ ശില്പിയെ പൊന്നാട അണിയിച്ചു. പള്ളിയോട പ്രതിനിധി വി.പി. സോമശേഖരൻനായർ, കരയോഗം വൈസ് പ്രസിഡന്റ് പി.ജി. പ്രസാദ് കുമാർ, ട്രഷറർ വി. രാജപ്പൻനായർ, ശ്രീനി ശാസ്താംകോവിൽ, രവി കുന്നയ്ക്കാട്ട്, എൻ.എസ്.എസ്. യൂണിയൻ ഭരണസമിതി അംഗം ഭദ്രൻ കല്ലയ്ക്കൽ, പരുത്തിക്കാവ് ക്ഷേത്രം ഉപദേശകസമിതി ഭാരവാഹി പ്രദീപ് ഈറയ്ക്കൽ, ഭഗവതികുന്ന് ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് എ.ജി. വേണുഗോപാൽ, സമിതി അംഗങ്ങൾ, കരയോഗം ഭാരവാഹികൾ, പള്ളിയോട നിർമാണസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
പഴവങ്ങാടിക്കര എൻ.എസ്.എസ്. കരയോഗവും റാന്നി അവിട്ടം ജലോത്സവസമിതിയും ചേർന്നാണ് പുതിയ റാന്നി പള്ളിയോടം നിർമിക്കുന്നത്. പഴയ പള്ളിയോടം ജീർണാവസ്ഥയിലായിരുന്നതിനാൽ കഴിഞ്ഞ രണ്ടുവർഷവും ആറന്മുള ഉത്രട്ടാതി ജലമേളയിൽ പങ്കെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ പള്ളിയോടം നിർമിക്കുന്നത്.
സ്വാഗതസംഘം രൂപവത്കരണയോഗം
പള്ളിയോട നിർമാണത്തിനായി സ്വാഗതസംഘം രൂപവത്കരിക്കുന്നതിനായി നവംബർ അഞ്ചിന് വൈകീട്ട് 3.30-ന് പെരുമ്പുഴയിലെ എൻ.എസ്.എസ്. ഓഡിറ്റോറിയത്തിൽ യോഗം ചേരും. രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക സംഘടനാ പ്രതിനിധികളും വ്യാപാരികളും പങ്കെടുക്കും.
Published: 02 Nov 2026, 12:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented