വള്ളിക്കുന്ന് : യുവജനങ്ങളുടെ കലാ-കായിക മാമാങ്കമായ കേരളോത്സവത്തിന് വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്തിൽ ദീപശിഖ തെളിഞ്ഞു. എ.എം.എൽ.പി. സ്കൂൾ സ്റ്റോപ്പിൽനിന്ന് ആരംഭിച്ച ദീപശിഖാപ്രയാണത്തിൽ ടി.വി. ഇബ്രാഹിം എം.എൽ.എ. പങ്കെടുത്തു. ദേശീയ, സംസ്ഥാന തലങ്ങളിൽ മികവ് തെളിയിച്ച കായികതാരങ്ങൾ ദീപശിഖയേന്തി പ്രയാണത്തിന് നേതൃത്വം നൽകി.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കെഡേറ്റുകൾ, ജെ.ആർ.സി. വിദ്യാർഥികൾ, വള്ളിക്കുന്ന് സൈനിക കൂട്ടായ്മ, ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ഹരിതകർമസേനാംഗങ്ങൾ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, കലാ-കായിക പ്രവർത്തകർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പ്രയാണത്തിൽ പങ്കാളികളായി. ടി.വി. ഇബ്രാഹിം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി വി.എസ്. ആർദ്ര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുനീറ അഫ്സൽ, സ്ഥിരംസമിതി അധ്യക്ഷരായ കനകൻ കുഴിക്കാട്ടിൽ, പി.വി. ഫാത്തിമ, വാർഡംഗങ്ങളായ ടി. കൃഷ്ണകുമാർ, സി. ഉഷ, സി. ഉണ്ണിമൊയ്തു, ശ്രീനാഥ്, എം. പ്രേമൻ എന്നിവർ സംസാരിച്ചു.
കേരളോത്സവത്തിന്റെ ഭാഗമായി പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി. 54 കായികമത്സരങ്ങളും 34 കലാ, സാഹിത്യ, രചനാ മത്സരങ്ങളും വിവിധ വേദികളിലായി നവംബർ ഒൻപതുവരെ നടക്കും. യുവജനങ്ങളുടെ കലാ-കായിക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്ന കേരളോത്സവത്തിൽ വിപുലമായ പങ്കാളിത്തമാണ് സംഘാടകസമിതി പ്രതീക്ഷിക്കുന്നത്.
Published: 01 Nov 2026, 12:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented