പരപ്പനങ്ങാടി : തീരദേശമേഖല നേരിടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും കിണറുകളിലെ ഉപ്പുവെള്ളഭീഷണിക്കും ശാശ്വത പരിഹാരമൊരുക്കി 15 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന ചാപ്പപ്പടി കുടിവെള്ളപദ്ധതിക്ക് തുടക്കമായി.
കേന്ദ്രവിഷ്കൃത പദ്ധതിയായ അമൃത് 2.0-ൽ ഉൾപ്പെടുത്തി 2023-ൽ പരപ്പനങ്ങാടി നഗരസഭ ആവിഷ്കരിച്ച പദ്ധതിയുടെ പ്രവൃത്തി പി.എം.എ. സമീർ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.
തീരദേശ മേഖലകളിലെ കിണറുകളിൽ ഉപ്പിന്റെ സാന്നിധ്യം ഉയർന്ന തോതിലായതിനാൽ പൊതുജനാരോഗ്യത്തെ അത് ദോഷകരമായി ബാധിച്ചിരുന്നു. ഇതിനൊരു അടിയന്തര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ചാപ്പപ്പടി പ്രദേശത്ത് ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ അധീനതയിലുള്ള 15 സെന്റ് സ്ഥലത്താണ് 15 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് നിർമ്മാണം ആരംഭിക്കുന്നത്. 15 കോടി രൂപ വകയിരുത്തിയിട്ടുള്ള ഈ പദ്ധതിയിൽ വാട്ടർ ടാങ്കിന് പുറമേ ക്ലിയർ വാട്ടർ പമ്പിങ് ലൈൻ, പ്രധാന വിതരണ പൈപ്പ് ലൈനുകൾ, ഗാർഹിക കണക്ഷനുകൾ, പി.ഡബ്ല്യു.ഡി. റോഡ് റീസ്റ്റോറേഷൻ ചാർജ് എന്നിവയും ഉൾപ്പെടുന്നു.
അമൃത് പദ്ധതിയിൽത്തന്നെ ഉൾപ്പെടുത്തി 21.73 കോടി രൂപ ചെലവിൽ പാലത്തിങ്ങലിൽ കടലുണ്ടിപ്പുഴയോരത്ത് 90 ലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണ ശാലയുടെയും ഏഴ് ലക്ഷം ലിറ്റർ ശേഷിയുള്ള ഓവർഹെഡ് ടാങ്ക്, പമ്പിങ് ലൈനുകൾ, പമ്പ് സെറ്റ്, ട്രാൻസ്ഫോർമർ എന്നിവയുടെയും പ്രവൃത്തികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ശുദ്ധീകരണ ശാലയിൽനിന്ന് ശുദ്ധീകരിച്ച വെള്ളം ചാപ്പപ്പടി ടാങ്കിലെത്തിച്ചാണ് പ്രദേശത്തെ വീടുകളിലേക്ക് കുടിവെള്ള കണക്ഷനുകൾ നൽകുന്നത്.
ചടങ്ങിൽ നഗരസഭാ അധ്യക്ഷ പി. സുബൈദ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ കെ. ഷമീം, കേരള വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അജ്മൽ കാലടി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നടപ്പാക്കുന്നത്
15 കോടി രൂപ ചെലവിൽ
Published: 01 Nov 2026, 12:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented