മലപ്പുറം : സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കണമെന്ന സന്ദേശമുയർത്തി കോട്ടക്കുന്നിൽ മാരത്തൺ നടത്തി. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ ഫ്ലാഗ് ഓഫ് ചെയ്തു. ‘ഓറഞ്ച് ദ വേൾഡ്’ അന്താരാഷ്ട്ര പ്രചാരണ പരിപാടിയുടെ ഭാഗമായി ജില്ലാ വനിതാ ശിശുവികസന ഓഫീസും ജില്ലാ സങ്കൽപ് ഹബ്ബ് ഫോർ വിമൻ എംപവർമെന്റും ചേർന്നാണ് പരിപാടി ഒരുക്കിയത്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക, അതിജീവിതർക്ക് നീതിയും സംരക്ഷണവും ഉറപ്പാക്കുക, കുറ്റവാളികൾ രക്ഷപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെ 25 മുതൽ ഡിസംബർ 10 വരെയാണ് ബോധവത്കരണ പ്രചാരണം നടക്കുന്നത്. ഗാർഹികപീഡന നിരോധന ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ ശൈശവ വിവാഹം, സ്ത്രീധനം, ഗാർഹികപീഡനം എന്നിവക്കെതിരേ ഒപ്പുശേഖരണവും സ്ത്രീധന നിരോധന പ്രതിജ്ഞയും നടന്നു. ജില്ലാ വനിതാ ശിശുവികസന ഓഫീസർ എസ്.എൽ. ശ്യാം ശങ്കർ നേതൃത്വം നൽകി. ഫ്രണ്ട്സ് കോട്ടക്കുന്ന് കൂട്ടായ്മയിലെ അംഗങ്ങൾ, വനിതാ ശിശുവികസന വകുപ്പ് ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയവർ മാരത്തണിൽ പങ്കെടുത്തു.
Published: 26 Nov 2026, 03:08 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented