തകർന്ന റോഡിലെ കുഴികൾ മണ്ണിട്ട് നികത്തി
പൂക്കോട്ടുംപാടം : വർഷങ്ങളായി തകർന്നുകിടക്കുന്ന പൂക്കോട്ടുംപാടം അമ്പലം റോഡിലെ യാത്രാദുരിതത്തിന് പ്രദേശവാസികളുടെ നേതൃത്വത്തിൽ താത്കാലിക പരിഹാരം. പാറക്കപ്പാടം നിവാസികളും പ്രാദേശിക കൂട്ടായ്മാ പ്രവർത്തകരും ചേർന്ന് റോഡിലെ കുഴികളിൽ മണ്ണിട്ട് നികത്തിയാണ് പാത ഗതാഗതയോഗ്യമാക്കിയത്.
പൂക്കോട്ടുംപാടം അങ്ങാടിയിൽനിന്ന് പാറക്കപ്പാടം ഭാഗത്തേക്കുള്ള പ്രധാന പാതയാണിത്. വില്വത്ത് ക്ഷേത്രം, മാരിയമ്മ മുരുക ഭദ്രകാളീക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്ന ഈ റോഡിനെ ദിനംപ്രതി നൂറുകണക്കിന് യാത്രക്കാരും പ്രദേശവാസികളുമാണ് ആശ്രയിക്കുന്നത്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് അധികാരികൾക്ക് മുൻപിൽ നിരവധി തവണ പരാതികൾ നൽകിയിരുന്നെങ്കിലും അടിയന്തര നടപടികൾ ഉണ്ടായില്ല. റോഡ് നവീകരണത്തിനായി പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ടെന്നും നിർമാണപ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എന്ന മുന്നറിയിപ്പാണ് അധികൃതരിൽനിന്നും ലഭിച്ചിട്ടുള്ളത്.
എന്നാൽ പണി പൂർത്തിയാകുന്നതുവരെയുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനായാണ് നാട്ടുകാർ മുന്നിട്ടിറങ്ങിയത്. സൽമാൻ പാറക്കപാടം, ദിജേഷ് കുട്ടൻ, മുരളി, അനീഷ്. കെ. പുന്നക്കുഴിയിൽ, ജനാർദ്ദനൻ, നൗഷാദ്, ശ്രീജിത്ത് പണിക്കർ, ഉണ്ണി എന്നിവർ നേതൃത്വംനൽകി.
Published: 25 Nov 2026, 03:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented