ഷാര്‍ജ: മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഹരിത സാവിത്രിയുടെ 'സിന്‍' നോവലിന് ഈ വര്‍ഷത്തെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സാഹിത്യ പുരസ്‌കാരം. നോവല്‍, ചെറുകഥകള്‍, കവിതാ സമാഹാരം തുടങ്ങിയ വിഭാഗങ്ങളില്‍ നടത്തിയ മത്സരത്തില്‍ നോവല്‍ വിഭാഗത്തിലെ പുരസ്‌കാരമാണ് സിൻ നേടിയത്.

To advertise here,

ഫെബ്രുവരി 22, 23 തീയതികളില്‍ ഷാര്‍ജയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരികം '25 എന്ന സാഹിത്യോല്‍സവ പരിപാടിയില്‍വെച്ച് പുരസ്‌കാരം വിതരണം ചെയ്യും. പി.എന്‍. ഗോപീകൃഷ്ണന്‍, ഡോ. മാളവിക ബിന്നി, പ്രൊഫ. എം.എം. നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

2023-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 2022-ലെ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ കടമ്മനിട്ട സാഹിത്യപുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയ നോവലാണ് സിന്‍.