കല്പറ്റ: ആധുനിക വയനാടിന്റെ ശില്പി എം.കെ. പത്മപ്രഭ ഗൗഡരുടെ സ്മരണയിൽ ഏർപ്പെടുത്തിയ പത്മപ്രഭ പുരസ്‌കാര സമർപ്പണം സെപ്റ്റംബർ 25-ന് നടക്കും. നോവലിസ്റ്റ് ആർ. രാജശ്രീക്കാണ് ഇക്കുറി പുരസ്‌കാരം. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും അടങ്ങുന്ന പുരസ്‌കാരം ശശി തരൂർ എം.പി. സമ്മാനിക്കും.

To advertise here,

വൈകീട്ട് 3.30-ന് പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ നടക്കുന്ന ചടങ്ങിൽ പത്മപ്രഭ സ്മാരക ട്രസ്റ്റ് ചെയർമാൻ എം.വി. ശ്രേയാംസ്‌ കുമാർ അധ്യക്ഷനാകും. മാതൃഭൂമി ഡയറക്ടർ എം.കെ. ജിനചന്ദ്രൻ പുരസ്‌കാര ജേതാവിനെ പൊന്നാടയണിയിക്കും. ആലങ്കോട് ലീലാകൃഷ്ണൻ പത്മപ്രഭ സ്മാരക പ്രഭാഷണം നിർവഹിക്കും. മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ അനുഗ്രഹപ്രഭാഷണം നിർവഹിക്കും. എഴുത്തുകാരായ സിതാര എസ്., ഒ.കെ. ജോണി എന്നിവർ പ്രസംഗിക്കും. പുരസ്‌കാരജേതാവായ ആർ. രാജശ്രീ പുരസ്‌കാരം സ്വീകരണ പ്രസംഗം നടത്തും.

സ്വാഗതസംഘം യോഗംചേർന്നു

ശനിയാഴ്ച കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയത്തിൽ എം.പി. വീരേന്ദ്രകുമാർ ഹാളിൽ സ്വാഗതസംഘം യോഗം ചേർന്നു. കെ.കെ. ഹംസ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ്. എച്ച്.എസ്.എസ്. പ്രിൻസിപ്പൽ എ.കെ. ബാബു പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു.

ടി.വി. രവീന്ദ്രൻ പരിപാടി വിശദീകരിച്ചു. സ്വാഗതസംഘം ചെയർമാൻ വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുധീർ, ജനറൽ കൺവീനർ എ.ഇ.ഒ. ഡോ. കെ.ടി. അഷ്‌റഫ്, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.കെ. സത്താർ, വാർഡ് കൗൺസിലർ എ.വി. ദീപ, മാതൃഭൂമി സീനിയർ കറസ്പോണ്ടന്റ് നീനു മോഹൻ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികൾ: മന്ത്രി ടി. സിദ്ദിഖ്, എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ, ഉഷ വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കല്പറ്റ നഗരസഭാധ്യക്ഷൻ പി. വിശ്വനാഥൻ, ഡോ. ടി.പി.വി. സുരേന്ദ്രൻ, അഡ്വ. പി. ചാത്തുക്കുട്ടി, കെ.കെ. ഹംസ, എ.കെ. ബാബു പ്രസന്നകുമാർ, ടി.വി. രവീന്ദ്രൻ (രക്ഷാധികാരികൾ), പി.കെ. സുധീർ (ചെയർപേഴ്‌സൺ), പി.ടി. ഗോപാലക്കുറുപ്പ്, എ.വി. ദീപ, ബാലൻ വേങ്ങര, ജോയ് പാലക്കാമൂല, പ്രീത ജെ. പ്രിയദർശിനി, പി.ജി. ലത, ഡി. രാജൻ, എൻ.കെ. റഷീദ്, എ.പി. വാസുദേവൻ നായർ, വേലായുധൻ കോട്ടത്തറ, എ. സുധാറാണി(വൈസ്. ചെയർപേഴ്‌സൺസ്‌), ഡോ. കെ.ടി. അഷ്റഫ് (ജനറൽ കൺവീനർ), ഡോ. എം.പി.സി. അനിൽ, സൂപ്പി പള്ളിയാൽ, ബാബു കട്ടയാട്, റസാഖ് കല്പറ്റ, എം. ദേവകുമാർ, വി. സദാനന്ദൻ, പി.പി. അലി, കെ. പ്രകാശൻ, താജ്മൻസൂർ, പി. സൈനുദ്ദീൻ, കെ. ഷാഹിന (കൺവീനർ), വി.വി. ജിനചന്ദ്ര പ്രസാദ് (ട്രഷറർ).