കൽപറ്റ: ആധുനിക വയനാടിന്റെ ശില്പികളിൽ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡറുടെ സ്മരണാർഥം നൽകുന്ന പത്മപ്രഭാ സ്മാരക സാഹിത്യ പുരസ്‌കാരം ആർ. രാജശ്രീക്ക് ശശി തരൂർ എം.പി. സമർപ്പിച്ചു. പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ നടന്ന പുരസ്‌കാര സമർപ്പണത്തിൽ രാഷ്ടീയ, കലാ സാംസ്‌കാരിക മേഖലയിലെ പ്രമുഖരും പൊതുജനങ്ങളും സാക്ഷിയായി. പത്മപ്രഭാ സ്മാരക ട്രസ്റ്റ്‌ ചെയർമാൻ എം.വി. ശ്രേയാംസ് കുമാർ അധ്യക്ഷത വഹിച്ചു. പുരസ്‌കാര ജേതാവ് ആർ. രാജശ്രീയെ മാതൃഭൂമി ഡയറക്ടർ എം.കെ. ജിനചന്ദ്രൻ പൊന്നാടയണിയിച്ചു.

To advertise here,

ആലങ്കോട് ലീലാകൃഷ്ണൻ പത്മപ്രഭാ സ്മാരക പ്രഭാഷണം നടത്തി. മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി. ചന്ദ്രൻ, എഴുത്തുകാരായ എസ്. സിതാര, ഒ.കെ. ജോണി, സ്വാഗതസംഘം ചെയർമാൻ പി.കെ. സുധീർ, ജനറൽ കൺവീനർ ഡോ. കെ.ടി. അഷറഫ് എന്നിവർ ആശംസകളർപ്പിച്ചു.

ജനപ്രതിനിധിയെന്ന നിലയിലും സോഷ്യലിസ്റ്റെന്ന നിലയിലും വയനാടിന്റെ രാഷ്ട്രീയ- സാംസ്‌കാരിക- വിദ്യാഭ്യാസ മണ്ഡലങ്ങളിൽ പത്മപ്രഭാ ഗൗഡർ നൽകിയ സേവനങ്ങൾ വിലപ്പെട്ടതാണ്. അദ്ദേഹത്തിന്റെ സ്മരണാർഥം 1996 മുതലാണ് പത്മപ്രഭാ ചാരിറ്റബിൾ ട്രസ്റ്റ് പുരസ്‌കാരം ഏർപ്പെടുത്തിയത്. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും അടങ്ങുന്നതാണ് പത്മപ്രഭാ സ്മാരക പുരസ്‌കാരം.