
കൽപറ്റ: പത്മപ്രഭയും രാജശ്രീയും മുന്നോട്ടുവെക്കുന്ന ആശയം ഒന്നുതന്നെയാണെന്ന് ശശി തരൂർ എം.പി. വായനയിലൂടെ ലോകം പഠിച്ച വ്യക്തിയാണ് പത്മപ്രഭാ ഗൗഡർ. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ തർക്കവും വിവാദവുമൊക്കെ പത്മപ്രഭയുടെ വീടിന് താഴെയായിരുന്നു നടന്നതെന്നും അങ്ങനെ പാവങ്ങളുടെ ശബ്ദമായി മാറിയെന്നും തരൂർ പറഞ്ഞു. പുളിയാർമല കൃഷ്ണഗൗഡർ ഹാളിൽ പത്മപ്രഭാ പുരസ്കാര സമർപ്പണവേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയാളം പഠിപ്പിക്കുന്നവർ എഴുതുമ്പോൾ അത് പ്രത്യേകം അഭിനന്ദനാർഹമാണെന്നും ആർ. രാജശ്രീയുടെ പുസ്തകങ്ങൾ ഇറങ്ങിയതോടെ കേരളത്തിലെ എല്ലാ വായനക്കാരും തലശ്ശേരി ബ്രണ്ണൻ കോളേജിലെ രാജശ്രീ ടീച്ചറെ തേടി വന്നുവെന്നും തരൂർ പറഞ്ഞു.
'ഒരു മനുഷ്യനും അധികമല്ലെന്നും എല്ലാവരും അത്യാവശ്യമുള്ളവരാണെന്നുമാണ് പത്മപ്രഭ ഗൗഡർ മുന്നോട്ടുവെച്ച ആശയം. അതിൽ ആദിവാസികളും പാവങ്ങളും ഏല്ലാവരും ഉൾപ്പെടും. അതാണ് രാജശ്രീയും മുന്നോട്ടുവെക്കുന്നത്. അവരുടെ എഴുത്തുകളും അതാണ് പറയുന്നത്. അതിനാൽ എന്തുകൊണ്ടും രാജശ്രീ ഈ പുരസ്കാരത്തിന് യോഗ്യയാണ്'- തരൂർ പറഞ്ഞു.
Published: 25 Sept 2026, 05:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented