അങ്കമാലി: 2026ലെ വി.ടി. സ്മാരക അവാർഡ് എഴുത്തുകാരൻ പി.വി. ഷാജികുമാർ രചിച്ച, മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘മരണവംശം’ എന്ന നോവലിന്. സമകാലിക മലയാള സാഹിത്യത്തിൽ വേറിട്ട പ്രമേയസ്വഭാവവും ശക്തമായ ഭാഷാശൈലിയും കൊണ്ട് ശ്രദ്ധേയമായ കൃതിയാണ് ‘മരണവംശം’.

To advertise here,

മനുഷ്യജീവിതത്തിലെ ആധി-ആകുലതകൾ, മാനവികതയുടെ വീണ്ടെടുപ്പ്, കാലഘട്ടത്തിന്റെ സാമൂഹിക-രാഷ്ട്രീയ പരിണാമങ്ങൾ എന്നിവ ആഴത്തിൽ വിശകലനം ചെയ്യുന്ന കൃതിയാണ് ‘മരണവംശം’. ജീവിതത്തിന്റെയും മരണത്തിന്റെയും അതിർവരമ്പുകളിലൂടെ സഞ്ചരിക്കുന്ന കഥാപാത്രങ്ങളിലൂടെ മലയാള വായനാസമൂഹത്തിന് വ്യത്യസ്തമായ വായനാനുഭവം സമ്മാനിക്കുന്ന കൃതിയാണിതെന്ന് പുരസ്കാര നിർണയ സമിതി വിലയിരുത്തി.

സെപ്റ്റംബർ 12ന് അങ്കമാലിയിൽ നടക്കുന്ന ട്രസ്റ്റ് വാർഷിക യോഗത്തിൽ പുരസ്കാരം സമ്മാനിക്കും. മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. റോജി എം. ജോണിയുടെയും സാന്നിധ്യത്തിൽ ട്രസ്റ്റ് ചെയർമാൻ പ്രൊ. എം. തോമസ് മാത്യു പി.വി. ഷാജികുമാറിന് പുരസ്കാരം സമർപ്പിക്കും.

20,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് വി.ടി. സ്മാരക അവാർഡ്