അമേരിക്കന്‍ എഴുത്തുകാരിയും വിവര്‍ത്തകയും അക്കാദമിക്കുമായ ലിഡിയ ഡേവിസ്സിന്റെ 'ഗ്രാംഷി' എന്ന കഥ സച്ചു തോമസ് പരിഭാഷപ്പെടുത്തുന്നു.

To advertise here,

രു കൂട്ടുകാരി, ഫോണില്‍, അവളോട് ധിഷണയുടെ ദുരന്തബോധത്തെയും ഇച്ഛയുടെ ശുഭാപ്തിവിശ്വാസത്തെയും പറ്റി സംസാരിക്കുകയാണ്. അവധിക്കാലത്ത് അവള്‍ വായിച്ചതില്‍നിന്ന്, ഇപ്പോള്‍ ഇത്രയുമായിരിക്കും അവള്‍ക്കുണ്ടാവുകയെന്ന് ഇരുവര്‍ക്കും തോന്നി. സംസാരിക്കുന്നതിനിടയില്‍, ഒരു നോട്ടുപുസ്തകത്തില്‍ അവള്‍ 'ഗ്രാംഷി' എന്ന് എഴുതിയിട്ടു.

placeholder
ലിഡിയ ഡേവിസ്‌

അവള്‍ ഫോണ്‍ വെച്ചപ്പോള്‍ അയാള്‍ വന്നു, നോട്ടുപുസ്തകത്തിലേക്ക് സംശയത്തോടെ ഒന്ന് നോക്കി അയാള്‍ ആ വാക്ക് വായിച്ചു. അവളുടെ കൂട്ടുകാരി
വിലകൂടിയ ഒരു വസ്ത്രസ്ഥാപനം അവള്‍ക്ക് നിര്‍ദേശിക്കുകയായിരുന്നുവോ എന്ന പേടിയാണ് അയാള്‍ക്ക്.

'എന്താണ് ഗ്രാംഷി?' അയാള്‍ ചോദിച്ചു. 
'ഒരു ഡിസൈനര്‍?'
'അല്ല.'
അയാളെ ഒന്ന് ഞെട്ടിക്കണമെന്ന് അവള്‍ക്ക് തോന്നി.
'ഒരു ഇറ്റാലിയന്‍മാര്‍ക്‌സിസ്റ്റ്.'

മാര്‍ക്‌സിസ്റ്റ് എന്ന പദം വീട്ടില്‍ അവര്‍ അപൂര്‍വ്വമായേ ഉപയോഗിക്കാറുള്ളൂ. അയാള്‍ നടന്നുനീങ്ങി, പക്ഷെ അയാളുടെ മുഖഭാവത്തില്‍നിന്ന് അവള്‍ക്ക് മനസ്സിലായി; അയാള്‍ക്കത് തീരെ വിശ്വാസമായില്ലെന്ന്!

(ലിഡിയ ഡേവിസിന്റെ പുതിയ പുസ്തകമായ Our Strangers-ല്‍ നിന്ന്)