ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ സംഘടനാതലത്തിൽ അഴിച്ചുപണിയുമായി കോൺഗ്രസ്. സച്ചിൻ പൈലറ്റിനെ പഞ്ചാബിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ചു.
മുതിർന്ന നേതാവും ഛത്തീസ്ഗഢ് മുൻമുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഘേലിന് പകരക്കാനായാണ് സച്ചിന്റെ നിയമനം. അടുത്തകൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. ഈ പശ്ചാത്തലത്തിൽ പാർട്ടി സംഘടനയെ മെച്ചപ്പെടുത്തുകയെന്നതാണ് സച്ചിന്റെ ചുമതല.
രൺദീപ് സിങ് സുർജെവാലയ്ക്കാണ് ഗുജറാത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. കർണാടകയുടെ അധികച്ചുമതലകൂടിയുണ്ട്.
പഞ്ചാബിന്റെ ചുമതലയിൽനിന്ന് മാറ്റിയ ബാഘേലിന് അസമിന്റെ ചുമതലയാണ് നൽകിയിട്ടുള്ളത്.
ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ആന്ധപ്രദേശ് എന്നിവിടങ്ങളിലെ പാർട്ടി ചുമതല യഥാക്രമം സുഖ്‌ദേവ് ഭഗത്, സിരിവെല്ല പ്രസാദ്, പി.വി. മോഹൻ എന്നിവർക്കാണ്. ജിതേന്ദ്ര സിങ്, രമേശ് ചെന്നിത്തല, മാണിക്കം ടാഗോർ എന്നിവരാണ് മേൽപറഞ്ഞ സംസ്ഥാനങ്ങളുടെ ചുമതലയിൽനിന്നൊഴിഞ്ഞത്.
Content Highlights: Congress has reorganized its leadership in various states, appointing Sachin Pilot as the General Secretary in charge of Punjab, replacing Bhupesh Baghel
Published: 05 Sept 2026, 10:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented