1903 ജൂണ്‍ 25 ചരിത്രത്തില്‍ അടയാളപ്പെട്ടത് ജോര്‍ജ് ഓര്‍വെലിന്റെ നാമത്തിലാണ്. എറിക് ആര്‍തര്‍ ബ്‌ളെയര്‍ എന്ന യുവാവില്‍ നിന്നും ജോര്‍ജ് ഓര്‍വെല്‍ എന്ന എഴുത്തുകാരനിലേക്കുള്ള പരകായപ്രവേശം കൊണ്ട് അന്തംവിട്ടുപോയത് ലോകസാഹിത്യം മാത്രമല്ല, യൂറോപ്യന്‍ രാഷ്ട്രീയവും ടോട്ടാലിറ്റേറിയനിസവും മുതലാളിത്തത്തിന്റെ അധികാരം കയ്യാളലും കൂടിയായിരുന്നു. അക്ഷരാര്‍ഥത്തില്‍ അക്ഷരങ്ങള്‍ കൊണ്ട് ആധുനിക യൂറോപ്പിനെ ചിന്തയിലേക്കുണര്‍ത്തി വിട്ടു ഓര്‍വെല്‍. ആനിമല്‍ ഫാം, നയന്റീന്‍ എയ്റ്റി ഫോര്‍ എന്നീ നോവലുകള്‍, ദ റോഡ് റ്റു വൈഗാന്‍ പിയര്‍, ഹോമേജ് റ്റു കാറ്റലോണിയ എന്നീ കൃതികള്‍. ലോകം ഓര്‍വെലിനെ ഏറ്റെടുക്കുകയായിരുന്നു. ഓര്‍ക്കുന്നു ഓര്‍വെലിന്റെ പ്രശസ്ത വചനങ്ങള്‍ 

To advertise here,

വഞ്ചനയുടെ കാലത്ത് സത്യം പറയുന്നത് ഒരു വിപ്‌ളവകരമായ പ്രവര്‍ത്തനമാണ്.

ഒരു ജനതയെ ഉന്മൂലനം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗം അവരുടെ ചരിത്രത്തെക്കുറിച്ചുള്ള സ്വന്തം ധാരണയെ പാടേ ഇല്ലാതാക്കുക എന്നതാണ്. 

തന്നെ മനസ്സിലാക്കാന്‍ കഴിയുന്നത്ര ഒരു പക്ഷേ സ്‌നേഹിക്കപ്പെടാന്‍ ആരും ആഗ്രഹിച്ചിട്ടുണ്ടാവില്ല.

ഭൂതകാലത്തെ വരുതിയാക്കുന്നവന്‍ തന്നെയാണ് ഭാവിയെയും നിയന്ത്രിക്കുന്നത്. വര്‍ത്തമാനകാലത്തെ നിയന്ത്രിക്കുന്നവന്‍ ഭൂതത്തെയും.

പരസ്പരവിരുദ്ധമായ രണ്ട് വിശ്വാസങ്ങളെ ഒരു മനസ്സില്‍ ഉള്‍ക്കൊള്ളാനും അവ രണ്ടും സ്വീകരിക്കാനുമുള്ള കഴിവിനെയാണ് ഇരട്ടചിന്ത എന്നു പറയുന്നത്.

സ്വാതന്ത്ര്യം എന്നതുകൊണ്ട് എന്തെങ്കിലും അര്‍ഥമാക്കുന്നുണ്ടെങ്കില്‍ അതിനര്‍ഥം ആളുകള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ പറയാനുള്ള അവകാശമാണ്.

വേദനയുടെ മുഖത്ത് നായകന്മാരുണ്ടാവില്ല.

മനുഷ്യമനസ്സിനെ കുനുകുനാ കീറിക്കളയുകയും പിന്നെ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന രൂപങ്ങളിലേക്ക് വീണ്ടും ഒന്നിപ്പിക്കുകയും ചെയ്യുന്നതിലാണ് ശക്തികുടിയിരിക്കുന്നത്.

മനുഷ്യനായിരിക്കുക എന്നതിന്റെ സാരാംശം ഒരാള്‍ ഒരിക്കലും പൂര്‍ണത തേടുന്നില്ല എന്നതാണ്. 

യാഥാര്‍ഥ്യം കുടികൊള്ളുന്നത് മറ്റെവിടെയുമല്ല, മനുഷ്യമനസ്സിലാണ്.

സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും ഇടയിലാണ് മനുഷ്യരാശിയുടെ തിരഞ്ഞെടുപ്പ്,സന്തോഷമാണ് സിംഹഭാഗവും.

ജീവിതത്തിന്റെ ലക്ഷ്യം സന്തോഷമാണെന്ന് കരുതാതിരിക്കുന്നിടത്തോളം കാലം മനുഷ്യര്‍ സന്തോഷമായിക്കും.

മൂക്കിന്‍ തുമ്പിലുള്ളത് കാണാന്‍ നിരന്തരപോരാട്ടം ആവശ്യമാണ്!

ഉത്പാദിപ്പിക്കാതെ ഉപഭോഗം ചെയ്യുന്ന ഒരേയൊരു ജീവി മനുഷ്യനാണ്.

നിങ്ങള്‍ക്ക് ഒരു രഹസ്യം സൂക്ഷിക്കണമെന്നുണ്ടെങ്കില്‍ അത് ആദ്യം നിങ്ങളില്‍ നിന്നും തന്നെ മറയ്ക്കണം.