
മാതൃഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച കവയിത്രി വിജലക്ഷ്മിയുമായുള്ള അഭിമുഖത്തിന് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്. വായനക്കാരും എഴുത്തുകാരുമുള്‍പ്പെടെ നിരവധി പേര് പ്രതികരങ്ങള്‍ അറിയിച്ചിരുന്നു. വിജയലക്ഷ്മിയുടെ നിലപാടുകളോട് പ്രതികരിച്ച് എഴുത്തുകാരി ബി.എം സുഹറ എഴുതിയ കുറിപ്പ്.
പെണ്‍കുട്ടികള്‍ ജനിക്കുന്നതും ജീവിക്കുന്നതും വിവാഹിതരാവാനും വംശം നിലനിര്‍ത്താനും കുടുംബം പരിപാലിക്കാനും പുരുഷനെ സന്തോഷിപ്പിക്കാനു വേണ്ടിമാത്രമാണ് എന്നുറച്ചു വിശ്വസിച്ചിരുന്ന കുടുംബത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. അക്കാലത്ത് അത് എന്റെ കുടുംബത്തിലെ മാത്രം അവസ്ഥയായിരുന്നില്ല. പൊതുവിശ്വാസം അങ്ങനെയായിരുന്നു.
എന്റെ വിവാഹത്തിന് എനിക്കൊരു പങ്കും ഇല്ലെന്നറിയാവുന്നതുകൊണ്ടായിരിക്കാം വിവാഹത്തെക്കുറിച്ച് മോഹനസ്വപ്നങ്ങള്‍ ഒന്നുതന്നെ ഉണ്ടായിരുന്നില്ല. മാത്രമല്ല പഠിച്ച് ജോലി നേടി സ്വന്തം കാലില്‍ നില്ക്കുന്നതും ഒറ്റയ്ക്ക് ജീവിക്കുന്നതും ഉമ്മയുടെ കണ്ണുവെട്ടിച്ച് സ്വപ്നം കാണുകയും ചെയ്തു. കോണ്‍വെന്റ് സ്കൂളിലായിരുന്നു പഠിച്ചത്.

പെണ്ണ് പെണ്ണിനെയും ആണ് ആണിനെയും വിവാഹം കഴിച്ചു ജീവിക്കുന്ന രീതികളോടും എനിക്കൊട്ടും യോജിപ്പില്ല. എന്റെ ഭര്‍ത്താവിന്റെ എഴുത്തുജീവിതവും കുടുംബജീവിതവും സുഗമമാക്കാന്‍ എനിക്കൊരുപാട് കാര്യങ്ങള്‍ മാറ്റി വയ്ക്കേണ്ടിവന്നിട്ടുണ്ട് കുടുംബപരിപാലത്തിനിടയില് സമയം കിട്ടാത്തതുകൊണ്ടുമാത്രം എഴുതാന്‍ വിചാരിച്ചത് പലതും എഴുതാന്‍ കഴിയാതെ പോയിട്ടുണ്ട്. എനിക്കും ഒരു ഭാര്യ ഉണ്ടായിരുന്നെങ്കിലെന്ന് അപ്പോഴൊക്കെ ആഗ്രഹിച്ചിട്ടുണ്ട്.
Content Highlights: BM Suhara response about Vijayalakshmi interview
Published: 08 Jan 2020, 12:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented