മസ്‌കറ്റ്: അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ച് കിരീടം നേടിയ ശേഷമുള്ള ഇന്ത്യൻ താരങ്ങളുടെ ആഘോഷത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ യുവതാരം യഷ്‌വീർ ഗൗഡ്. ദീപാവലി ദിനത്തിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അന്ന് പാക് താരങ്ങൾ അസഭ്യമായ രീതിയിൽ സംസാരിച്ചിരുന്നുവെന്നും അതിനുള്ള മറുപടിയാണ് ഫൈനലിലെ വിജയത്തിലൂടെ നൽകിയതെന്നും യഷ്‌വീർ വ്യക്തമാക്കി.

To advertise here,

'ദീപാവലി ദിനത്തിൽ നടന്ന മത്സരത്തിൽ ഞങ്ങൾ പരാജയപ്പെട്ടു. അന്ന് മത്സരത്തിനിടെ വാക്കേറ്റമുണ്ടായി. അസഭ്യമായ രീതിയിലും സംസാരമുണ്ടായി. ആ മത്സരത്തിൽ തോറ്റതിനാൽ ഞങ്ങൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല. ഫൈനലിനായി കാത്തിരിക്കുകയായിരുന്നു. മികച്ച പ്രകടനം നടത്തി ഇന്ത്യയുടെ കരുത്ത് തെളിയിക്കണമെന്നായിരുന്നു ഞങ്ങളുടെ ലക്ഷ്യം.'-യഷ്‌വീർ വ്യക്തമാക്കി.

അന്ന് മൂന്ന് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ തോൽപ്പിച്ചത്. അർജുൻ രജ്പുത് സെഞ്ചുറി കണ്ടെത്തിയ മത്സരത്തിൽ ഇന്ത്യ 208 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ഹംസ സറൂറിന്റെ സെഞ്ചുറിക്കരുത്തിൽ പാകിസ്താൻ ലക്ഷ്യം മറികടന്നു.